Chapter Title : ദി ടൈം 5 [Fang leng] [Climax]
സമനില തെറ്റിയതു പോലെയാ പെരുമാറിയത് അവൾക്ക് അമ്മുവിനെ കാണണം എന്ന് പറഞ്ഞു എന്നാൽ ഇവരാരും അതിനനുവധിച്ചില്ല "
"എന്നിട്ട് അവൾ എവിടെ "
"ഞാൻ ആകുന്ന വിധത്തിൽ അവളെ ഇവിടെ പിടിച്ചു നിർത്താൻ ശ്രമിച്ചു എന്നാൽ അവൾ ഇവിടെ നിൽക്കാൻ കൂട്ടാക്കിയില്ല ഭ്രാന്ത് പിടിച്ചതുപോലെ എന്നെ തള്ളി മാറ്റിയ ശേഷം അവൾ പുറത്തേക്കോടി "
ഇത് കേട്ട സാമിന്റെ കണ്ണുകൾ നിറഞ്ഞോഴുകി അവൻ പതിയെ അമ്മുവിന്റെ അമ്മയുടെ അടുത്തേക്ക് എത്തി
"റിയയുടെ മരണം കണ്ടാൽ നിങ്ങൾക്ക് സന്തോഷമാകുമോ "
"നീ എന്തൊക്കെയാടാ ഈ പറയുന്നേ "
"നിങ്ങളൊക്കെ മനുഷ്യമ്മാരാണോ അറിയാതെ ചെയ്തു പോയ ഒരു തെറ്റിന്റെ പേരിൽ നിങ്ങളെല്ലാം അവളെ ദ്രോഹിക്കാവുന്നതിന്റെ പരമാവധി ദ്രോഹിച്ചു ശെരിയാ അവളൊരു തെറ്റുചെയ്തു പോയി അതിൽ ഏറ്റവും കൂടുതൽ ദുഃഖിക്കുന്നതും അവൾ തന്നെയാണ് നിങ്ങളുടെ മകളെ അവൾക്ക് എത്ര ഇഷ്ടമാണെന്ന് നിങ്ങൾക്കറിയാമോ അവൾ ജീവിക്കുന്നത് പോലും അവൾ ഉണരുന്നത് കാണാൻ വേണ്ടിയായിരുന്നു ഓരോ ദിവസവും അവൾ നീറി നീറിയായിരുന്നു കഴിഞ്ഞിരുന്നത് നിങ്ങൾ അവളോട് ഈ ചെയ്തതിന് നിങ്ങളുടെ മകൾ പോലും നിങ്ങളോട് പൊറുക്കില്ല നിങ്ങളെല്ലാവരും ചേർന്ന് അവളെ തള്ളി വിട്ടിരിക്കുന്നത് മരണത്തിലേക്കാ അവൾക്കെന്തെങ്കിലും സംഭവിച്ചാൽ ഒരാളെയും ഞാൻ വെറുതെ വിടാൻ പോകുന്നില്ല"
ഇത്രയും പറഞ്ഞു സാം തിരിഞ്ഞു നടന്നു പെട്ടെന്നാണ് അങ്ങോട്ടേക്കു വരുന്ന അരുണിനെ അവൻ കാണുന്നത്
"എന്തിനാടാ കോപ്പേ ഇപ്പോൾ ഇങ്ങോട്ടേക്കു കെട്ടിയെടുത്തത് അവൾ നിന്നോട് കെഞ്ചിപറഞ്ഞതല്ലെ ഒരു തവണ ഇവിടെ വരെ ഒന്ന് വരാൻ എന്നാൽ നീ അത് കേട്ടോ ഇപ്പോൾ എന്തിനാടാ വന്നത് ഹോ മരിക്കാൻ നേരം
💬 Comments
View all comments