0%

Chapter Title : ദി ടൈം 5 [Fang leng] [Climax]

Author : kkstories Read All Parts 995

കൂടെ നിന്ന് കടമ തീർക്കണമല്ലോ അല്ലെ പൊക്കോ പോയി എല്ലാവരും ചേർന്ന് അമ്മുവിനെ പറഞ്ഞയക്കുന്നത് കാണ് "

ഇത്രയും പറഞ്ഞു സാം മുന്നോട്ടേക്കു നടന്നു അപ്പോഴേക്കും അവന്റെ കണ്ണുകൾ നിറഞ്ഞോഴുകിയിരുന്നു അവൻ വിറക്കുന്ന കൈകളുമായി തന്റെ ഫോണിൽ റിയയുടെ നമ്പർ ഡയൽ ചെയ്തു വിളിച്ചു

"നിങ്ങൾ വിളിക്കുന്ന വ്യക്തി ഇപ്പോൾ പ്രതികരിക്കുന്നില്ല "

സാം ഭയവും നിരാശയും കൊണ്ടലറി ശേഷം മുന്നോട്ടേക്കോടി വേഗം തന്നെ ഹോസ്പിറ്റലിനു പുറത്തേക്കെത്തിയ അവൻ റിയയുടെ നമ്പറിൽ വീണ്ടും വിളിച്ചു കൊണ്ട് മുന്നോട്ടേക്കോടി എന്നാൽ അപ്പോഴും റിയയിൽ നിന്നും യാതൊരു പ്രതികരണവും അവനു ലഭിച്ചില്ല

"ഞാൻ ഇനി എങ്ങോട്ട് പോകും എവിടെ ചെന്ന് അവളെ കണ്ടു പിടിക്കും റിയാ പ്ലീസ് ഫോൺ എടുക്ക് "

സാം വീണ്ടും മുന്നോട്ടേക്കോടി

പെട്ടെന്നാണ് അവന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങിയത്

"റിയ " അവൻ പെട്ടെന്ന് തന്നെ ഫോൺ എടുത്തു

"റിയാ കേൾക്കുന്നുണ്ടോ റിയാ എന്തെങ്കിലും ഒന്ന് പറയ് "

"സാം "

പതിയെ അവളുടെ ശബ്ദം അവന്റെ ചെവിയിലെത്തി

"റിയാ അബദ്ധമൊന്നും ചെയ്യരുത് "

"സാം അവർ അമ്മുവിനെ "

"റിയ നീ എവിടെയാ റിയാ നിനക്കറിയാമോ നിന്നെ രക്ഷിക്കാൻ വേണ്ടി മാത്രമാ ഞാൻ ഇങ്ങോട്ടേക്കു വന്നത് പ്ലീസ് ഞാൻ പറയുന്നത് കേൾക്ക് നിനക്കെന്തെങ്കിലും പറ്റിയാൽ പിന്നെ ഞാനും ഉണ്ടാകില്ല പ്ലീസ് റിയാ നീ എവിടെയാ "

പെട്ടെന്നാണ് സാം റോഡിന്റെ മറുവശത്തായി കരഞ്ഞു കൊണ്ട് നിൽക്കുന്ന റിയയെ കണ്ടത്

"റിയാ ഞാൻ നിന്നെ കണ്ടു അവിടെ തന്നെ നിൽക്ക് "

ഇത്രയും പറഞ്ഞു

💬 Comments

View all comments