0%

Chapter Title : ദി ടൈം 5 [Fang leng] [Climax]

Author : kkstories Read All Parts 996

സാം അങ്ങോട്ടേക്കോടി ശേഷം അവളുടെ അടുത്തേക്കെത്തിയ സാം അവളെ നെഞ്ചോട് ചേർത്തു

"എനിക്ക് നിന്നെ വീണ്ടും നഷ്‌ടപ്പെട്ടു എന്നാ ഞാൻ കരുതിയത് "

സാം റിയയെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി

"ഞാൻ മരിച്ചുകളയും എന്ന് നീ കരുതിയല്ലേ ഇല്ല സാം എനിക്കതിന് പറ്റില്ല നീ എന്നെ ഒരുപാട് സ്‌നേഹിച്ചു നിന്റെ സ്നേഹം കണ്ടില്ല എന്ന് നടിച്ചു ഞാൻ എങ്ങനെ പോകും സോറി സാം ഞാൻ നിന്നെ വീണ്ടും വേദനിപ്പിച്ചു അല്ലേ "

"സാരമില്ല റിയാ "

സാം പതിയെ റിയയുടെ തലമുടിയിൽ തഴുകി അവളെ ആശ്വസിപ്പിച്ചു

"സാം എന്റെ അമ്മു അവരെല്ലാം കൂടി.."

റിയക്ക് അവളുടെ വാക്കുകൾ മുഴുവിപ്പിക്കാൻ കഴിഞ്ഞില്ല

"ഇല്ല റിയാ അമ്മുവിന് ഒന്നും സംഭവിക്കില്ല "

പെട്ടന്നാണ് സാമിന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങിയത് സാം പതിയെ ഫോണെടുത്തു

"എന്താ സാം "

റിയ പതിയെ സാമിനോടായി ചോദിച്ചു

"റിയാ അത്.."

പെട്ടെന്ന് തന്നെ സാമിനു ചുറ്റുമുള്ളതെല്ലാം നിശ്ചലമായി ആളുകളും വാഹനങ്ങളും അങ്ങനെയെല്ലാം

"റിയാ.. റിയാ " സാം തനിക്കടുത്തായി നിശ്ചലയായി നിൽക്കുന്ന റിയയെ വിളിച്ചു "

"ഇവിടെ എന്താ ഈ നടക്കുന്നത് ഇവരെല്ലാം എങ്ങനെയാ "

"നിന്റെ ഇവിടുത്തെ സമയം അവസാനിച്ചിരിക്കുന്നു സാം "

പെട്ടെന്നാണ് ആ ശബ്ദം സാമിന്റെ ചെവിയിൽ എത്തിയത്

"അവസാനിച്ചെന്നോ നിങ്ങൾ ആരാ എന്തോക്കെയാ ഈ പറയുന്നത് "

"എന്നെ നിനക്ക് എന്ത് വേണമെങ്കിലും വിളിക്കാം ഈ ഞാനാണ് നിന്നെ ഇങ്ങോട്ടേക്കു തിരികെ കൊണ്ട് വന്നത് ഇപ്പോൾ നീ വന്ന കാര്യം പൂർത്തിയായിരിക്കുന്നു ഇനി തിരിച്ചു പോകുവാനുള്ള സമയമാണ്

💬 Comments

View all comments