0%

Chapter Title : ദി ടൈം 5 [Fang leng] [Climax]

Author : kkstories Read All Parts 997

"

"തിരിച്ചുപോകാനോ എങ്ങോട്ടേക്ക് "

"നീ വന്ന ഇടത്തേക്കു തന്നെ നിന്റെ ഭാവിയിലേക്ക് "

"ഭാവിയിലേക്കോ ഇല്ല പറ്റില്ല ഞാൻ ഇവിടെ നിന്നോളാം "

"പറ്റില്ല സാം നീ മടങ്ങുക തന്നെ വേണം അതാണ് നിയമം "

"ഇല്ല എന്നോട് അല്പം ദയ കാണിക്ക് എനിക്കാ നശിച്ച ജീവിതത്തിലേക്ക് തിരികെ പോകണ്ട ഞാൻ അതിന് അനുവദിക്കില്ല "

"നീ അനുവധിച്ചാലും ഇല്ലെങ്കിലും നിന്നെ ഞാൻ തിരികെ അയക്കുക തന്നെ ചെയ്യും പിന്നെ ഒരാളുടെ ജീവിതം നശിക്കുന്നതും നന്നാകുന്നതും അയാളുടെ പ്രവർത്തികൾ മൂലം തന്നെയാണ്‌ തിരികെ ചെന്ന് നിന്റെ ജീവിതം എങ്ങനെയാകണമെന്ന് നീ തന്നെ തീരുമാനിക്ക് "

"ഇല്ല റിയാ എന്നെ നോക്ക് റിയാ ഞാൻ പോകുവാ റിയാ പ്ലീസ് ഒരുതവണ ഒന്ന് നോക്ക് "

സാം നിശ്ചലയായി നിൽക്കുന്ന നിറയയെ നോക്കി കരഞ്ഞു

"സാം മടങ്ങിക്കൊള്ളു "

അടുത്ത നിമിഷം സാം നിന്നയിടം വലിയൊരു ഗർത്തമായിമാറി അവൻ അതിനുള്ളിലേക്ക് വളരെ വേഗം പതിച്ചു

"ആാാ..."

സാം ആഴങ്ങളിലേക്ക് പതിക്കുവാൻ തുടങ്ങി

"അമ്മേ"

ആ...

സാം വേഗം തന്റെ കണ്ണുകൾ തുറന്നു

"ഞാൻ ... ഞാൻ ഇതെവിടെയാ "

കിതച്ചുകൊണ്ട് സാം ചുറ്റും നോക്കി

"ഇതെന്താ ഞാൻ ലിഫ്റ്റിനുള്ളിലാണോ ഈ ലിഫ്റ്റ്..അപ്പോൾ ഞാൻ തിരികെയെത്തിയോ "

പെട്ടെന്ന് തന്നെ ആ ലിഫ്റ്റ് ഓപ്പണായി സാം പതിയെ ലിഫ്റ്റിനു പുറത്തേക്കിങ്ങി

"ഡോക്ടർ എത്തിയോ ഞാൻ കരുതി ഇന്ന് ഓഫ്‌ ആയിരിക്കുമെന്ന് "

പെട്ടെന്നാണ് ഒരു നേഴ്സ് അങ്ങോട്ടേക്കെത്തിയത്

"(റിൻസി )"

"സാറെന്താ വൈകിയെ "

നേഴ്സ് സാമിനോടായി ചോദിച്ചു

"(അതെ

💬 Comments

View all comments