Chapter Title : ദി ടൈം 5 [Fang leng] [Climax]
ഞാൻ മടങ്ങിയെത്തിയിരിക്കുന്നു )"
"സാർ എന്താ ഈ ആലോചിക്കുന്നെ "
"അത് ഞാൻ "
"സാറ് വന്നെ രണ്ട് മൂന്ന് പേഷ്യൻസിനെ കാണാനുണ്ട് ഇന്ന് ഡോക്ട്ടേഴ്സ് കുറവാ "
ഇത്രയും പറഞ്ഞു അവർ മുന്നോട്ടേക്കു നടന്നു സാം പതിയെ അവരോടൊപ്പം നടക്കാൻ തുടങ്ങി
"സാർ ആദ്യം 108 ൽ പോകാം പുതിയൊരു പേഷ്യന്റ് ഉണ്ട് ജീന "
"ജീനയോ "
സാം അത്ഭുതത്തോടെ ചോദിച്ചു
"അതെ സാർ സൂയിസൈഡ് അറ്റംപ്റ്റാണ് ഇപ്പോൾ റൂമിൽ കിടന്ന് വലിയ ബഹളമാ മരുന്നൊന്നും കഴിക്കുന്നുമില്ല ഡോക്ടർ ഒന്ന് നോക്കിയാൽ നന്നായിരിക്കും "
"ജീന.. ജീനയെ ഞാൻ നോക്കിയതാണല്ലോ "
"സാർ എന്താ പറയുന്നെ ആ കുട്ടി വന്നിട്ടിപ്പോൾ അരമണിക്കൂറെ ആകു പിന്നെങ്ങനെ സാർ നോക്കാനാണ് സാർ വേഗം വന്നെ "
ഇത്രയും പറഞ്ഞു റിൻസി അടുത്ത് കണ്ട റൂം തുറന്ന് അകത്തേക്ക് കയറി ഒപ്പം സാമും
"സാർ ഇതാണ് ആള് നേഴ്സ്മാരെയൊന്നും അടുപ്പിക്കുന്നില്ല "
റിൻസി ബെഡിലിരിക്കുന്ന ജീനയെ ചൂണ്ടി പറഞ്ഞു
"ഇതാരാ "
സാം അത്ഭുതത്തോടെ റിൻസിയോട് ചോദിച്ചു
"സാർ ഇതാണ് ജീനാ "
"വാട്ട് നിങ്ങളെന്താ കളിക്കുകയാണോ ജീനയെ എനിക്കറിയാം ഇത് മാറ്റാരോആണ് "
"സാർ എന്തൊക്കെയാ ഈ പറയുന്നെ ഇത് തന്നെയാ ജീനാ "
ഇത്രയും പറഞ്ഞു നേഴ്സ് സാമിന് പേഷ്യന്റ് ഡീറ്റെയിൽസ് കൊടുത്തു
അത് വായിച്ച സാം പെട്ടെന്ന് തന്നെ അസ്വസ്ഥനായി അവന് തല പൊട്ടുന്നത് പോലെ തോന്നി
"എന്താ സാർ എന്തെങ്കിലും പ്രശ്നമുണ്ടോ "
നേഴ്സ് വേഗം തന്നെ സാമിനോട് ചോദിച്ചു
"റിൻസി എനിക്ക്
💬 Comments
View all comments