Chapter Title : ദി ടൈം 5 [Fang leng] [Climax]
നല്ല സുഖം തോന്നുന്നില്ല "
"സാർ ഞാൻ ആരെയെങ്കിലും വിളിക്കണോ "
"വേണ്ട എനിക്ക് കുറച്ച് വിശ്രമിക്കണം "
"ശരി സാർ സാർ സാറിന്റെ ക്യാബിനിലേക്ക് പൊക്കോളു ഞാൻ ഗീതു മാഡത്തോട് റൗണ്ട്സിന് വരാൻ പറയാം "
ഇത് കേട്ട സാം പതിയെ റൂമിൽ നിന്ന് പുറത്തേക്കിറങ്ങി ശേഷം തന്റെ ക്യാബിന് ലക്ഷ്യമാക്കി നടന്നു
അപ്പോഴും അവന്റെ മനസ്സ് അസ്വസ്ഥമായിരുന്നു അവനു ചുറ്റും എന്തൊക്കെയാണ് നടക്കുന്നത് എന്നവന് തിരിച്ചറിയാനായില്ല അവൻ പതിയെ തന്റെ ക്യാബിനിനുള്ളിലേക്ക് കയറി കതക് കുറ്റിയിട്ട ശേഷം തന്റെ ചെയറിലേക്കിരുന്നു ശേഷം കഴിഞ്ഞ കാര്യങ്ങൾ അവൻ ഒന്നു കൂടി ആലോചിച്ചു
"ഞാൻ ശെരിക്കും തിരികെയെത്തിയോ അതൊ ഇനി എനിക്ക് സംഭവിച്ചതെല്ലാം എന്റെ തോന്നലായിരുന്നോ റിയയെ കുറിച്ചുള്ള ഓർമ്മകൾ എന്നെ ഭ്രാന്തനാക്കിമാറ്റിയോ "
ഇത്തരം ചിന്തകൾ സാമിനുള്ളിൽ ദേഷ്യവും സങ്കടവും ഒരുപോലെയുണ്ടാക്കി അവൻ തന്റെ ടേബിളിലെ വസ്തുക്കൾ തട്ടി തെറിപ്പിച്ചു ശേഷം നിറകണ്ണുകളോടെ ആ ടേബിളിൽ തന്നെ തല ചായ്ച്ചു കിടന്നു
*****************************************
"ഉം "
പതിയെ കണ്ണുതിരുമിക്കൊണ്ട് സാം ടേബിളിൽ നിന്ന് തലയുയർത്തി ശേഷം ചുമരി തൂക്കിയിരുന്ന ക്ലോക്കിലേക്ക് നോക്കി സമയം 9 മണി
"അപ്പോൾ ഇതാണ് യഥാർത്യം എന്റെ ജീവിതത്തിൽ ഒന്നും തന്നെമാറിയിട്ടില്ല ഞാൻ കണ്ടതും അനുഭവിച്ചതും എല്ലാം വെറും ഭ്രമം മാത്രമായിരുന്നു എന്റെ മാനസിക നില തെറ്റാൻ തുടങ്ങിയിരിക്കുന്നു റിയയെ കുറിച്ചുള്ള ചിന്തകൾ എന്നെ ഭ്രാന്തനാക്കിയിരിക്കുന്നു എങ്കിലും ആ നിമിഷങ്ങൾ എനിക്ക് എത്രമാത്രം സന്തോഷമാണ് നൽകിയത് അവളോടൊപ്പം ഉണ്ടായിരുന്ന ഓരോ നിമിഷവും സുന്ദരമായിരുന്നു സ്വപ്നത്തിന് ഇത്രയും മധുരമുണ്ടാകുമോ "
"ട്രിങ്.... ട്രിങ്.."
💬 Comments
View all comments