Chapter Title : ദി ടൈം 5 [Fang leng] [Climax]
പെട്ടെന്നാണ് സാമിന്റെ ഫോൺ ബെല്ലടിക്കാൻ തുടങ്ങിയത് സാം പതിയെ തന്റെ പോക്കറ്റിൽ നിന്ന് ഫോൺ കയ്യിലേക്കെടുത്തു
"റിയ ❤"
ഫോൺ സ്ക്രീനിൽ തെളിഞ്ഞ പേര് കണ്ണ് തിരുമിയ ശേഷം സാം ഒന്നു കൂടി വായിച്ചു
"റിയയോ "
സാം വിറക്കുന്ന കൈകളോടെ കാൾ അറ്റണ്ട് ചെയ്തു
"ഹലോ സാം "
ഫോണിന്റെ മറുവശത്തുനിന്നുമുള്ള ശബ്ദം അവന്റെ ചെവിയിലേക്കെത്തി ആ ശബ്ദം കേട്ട അവൻ ഒരു നിമിഷം ഒന്നും മിണ്ടാനാകാതെ പകച്ചു നിന്നു
"ഹലോ സാം കേൾക്കാമോ "
"ഹലോ.."
സാം എങ്ങനെയോ പറഞ്ഞോപ്പിച്ചു
"എന്താടാ ഒന്നും മിണ്ടാത്തത് "
"റിയാ നീ യാണോ "
"ഞാൻ അല്ലേന്നോ എന്താടാ പൊട്ടാ "
"സത്യമായും നീയാണോ "
"ദേ കളിക്കല്ലേ സാമേ "
സാമിന്റെ കണ്ണുകൾ പതിയെ നിറയാൻ തുടങ്ങി
"(ഇതും തോന്നലാണോ )"
"എന്തടാ ഒന്നും മിണ്ടാതെ നിൽക്കുന്നെ.. ഇവനെ ക്കൊണ്ട് ശെരി നീ ഇന്ന് നേരത്തെ വരുവോ "
"എന്താ.. "
"ടാ ഇന്ന് വീട്ടിൽ വരുമോന്ന് അതോ വല്ല സർജറിയുമുണ്ടോ "
"നിന്റെ വീട്ടിൽ വരാനോ അവിടെ നിന്റെ അച്ഛൻ കാണില്ലെ "
"ടാ കോപ്പേ നീ കുടിച്ചിട്ടുണ്ടല്ലെ "
"ഇല്ല റിയ ഞാൻ..."
"എനിക്ക് മനസ്സിലായി നീ വീട്ടിലോട്ട് വാ ഞാൻ കാണിച്ചു തരാം "
"റിയാ എനിക്കിപ്പോൾ നിന്നെ കാണണം നീ യിപ്പോൾ എവിടെയാ "
"ഞാൻ എവിടെയാണെന്നൊ ഞാൻ നമ്മുടെ ഫ്ലാറ്റിൽ അല്ലാതെ വേറെ എവിടെ പോകാനാടാ "
"ഫ്ലാറ്റോ ഏത് ഫ്ലാറ്റാ റിയാ "
"അതും മറന്നോ ഡ്രീംസ്
💬 Comments
View all comments