Chapter Title : ദി ടൈം 5 [Fang leng] [Climax]
അപ്പാർട്ട്മെന്റ് ഹൗസ് നമ്പർ 207 ഇപ്പോൾ ഓർമ്മ വന്നോ "
"207 അത് എന്റെ ഫ്ലാറ്റ് അല്ലെ "
"നീ വെച്ചിട്ട് പോയെ നീ ഇനി ഇന്ന് ഇങ്ങോട്ട് വരണ്ട "
ഇത്രയും പറഞ്ഞു റിയ ഫോൺ കട്ട് ചെയ്തു
"ഹലോ റിയാ ഹലോ "
"ഹാ.. റിയ അവൾ എന്റെ ഫ്ലാറ്റിൽ ഉണ്ടോ "
സാം വേഗം തന്നെ ക്യാബിൻ വിട്ട് പുറത്തേക്കിറങ്ങി
ശേഷം വേഗം ലിഫ്റ്റിലൂടെ കാർ പാർക്കിംഗ് ഏരിയയിലേക്കും സാം വേഗം തന്റെ പോക്കറ്റ് തപ്പാൻ തുടങ്ങി
"നാശം ഇതെവിടെ ഹാ കിട്ടി "
സാം വേഗം പോക്കറ്റിൽ നിന്ന് കാറിന്റെ കീ പുറത്തേക്കെടുത്ത് തന്റെ കാറിനടുത്തേക്ക് നടന്നു ശേഷം വേഗം കാറിലേക്ക് കയറി കാർമുന്നോട്ടേക്കെടുത്തു
അല്പസയത്തിനു ശേഷം സാം തന്റെ ഫ്ലാറ്റിനു മുന്നിൽ
"കീ.. കീ കാണുന്നില്ലല്ലോ "
സാം പതിയെ വാതിലിൽ മുട്ടി
"അവൾ അകത്തുണ്ട് എന്നല്ലെ പറഞ്ഞത് ഇനി അതും എന്റെ തോന്നൽ ആയിരുന്നൊ "
പെട്ടന്നാണ് ഫ്ലാറ്റിന്റെ വാതിൽ തുറക്കപ്പെട്ടത് വാതിൽ തുറന്നയാളെകണ്ട് സാമിന്റെ ശ്വാസം നിൽക്കുന്നത് പോലെ തോന്നി
"റി.. യാ "
എന്നാൽ സാമിനെ ചിറഞ്ഞു നോക്കിയ ശേഷം റിയ ഫ്ലാറ്റിനുള്ളിലേക്ക് കയറി
"റിയാ നിൽക്ക് "
സാമും ഒപ്പം തന്നെ ഫ്ലാറ്റിലേക്ക് കയറി
"റിയാ നീ നീ എങ്ങനെ "
"മിണ്ടരുത് എനിക്ക് നിന്നോട് ഒന്നും സംസാരിക്കാൻ ഇല്ല "
"റിയ "
"കുടിയൻ.. ഒരിക്കലും കുടിക്കില്ല എന്ന് എനിക്ക് വാക്ക് തന്നിട്ടുള്ളതല്ലെ "
"റിയ ഞാൻ കുടിച്ചിട്ടില്ല പക്ഷെ നീ എനിക്കങ്ങോട്ട്
💬 Comments
View all comments