0%

Chapter Title : ദി ടൈം 5 [Fang leng] [Climax]

Author : kkstories Read All Parts 1K

"

പെട്ടെന്ന് തന്നെ റിയ സാമിനടുത്തേക്ക് എത്തി

"ഊത് "

"എന്താ "

"ഊതാൻ "

"സാം പതിയെ റിയയുടെ മുഖത്തിനു നേരെ ഊതി "

"അപ്പൊ നീ കുടിച്ചിട്ടില്ലെ "

"ഇല്ല റിയ "

"പിന്നെ നീ എന്തിനാ പിച്ചും പേയും പറയുന്നത് "

"അത് റിയാ അല്ല നീ ഇവിടെ തന്നെ നിന്നാൽ നിന്റെ അച്ഛൻ തിരക്കില്ലെ സമയം ഒരുപാടായില്ലെ "

"ഹോ ഈ കളി മതിയാക്ക് സാമേ അച്ഛൻ എന്തിനാടാ എന്നെ തിരക്കുന്നെ ഞാൻ എന്റെ ഭർത്താവിന്റെ കൂടെയല്ലേ "

"ഭർത്താവോ നീ എന്തൊക്കെ..."

പെട്ടെന്നാണ് സാം ചുമരിൽ തൂക്കിയിരുന്ന തന്റെ കല്യാണ ഫോട്ടോ കണ്ടത് സാം വേഗം തന്നെ അത് കയ്യിലെടുത്തു

"റിയാ ഇതൊക്കെ എപ്പോ നടന്നു "

"നിനക്ക് ഇതും ഓർമ്മയില്ലെ "

"നമ്മൾ കല്യാണം കഴിച്ചോ "

"അതെ അങ്ങനെയൊരു അബദ്ധം ഞാൻ ചെയ്തു പോയി അതു കാരണം എന്നെ ഇങ്ങനെ കൊല്ലല്ലെ സാമേ "

"പെട്ടെന്ന് തന്നെ സാമിന്റെ കണ്ണുകൾ നിറഞ്ഞു "

"എന്തടാ സാമേ പറ്റിയത് "

റിയ വേഗം സാമിന്റെ അടുത്തേക്ക് എത്തി

"ഞാൻ വെറുതെ പറഞ്ഞതാടാ നിനക്ക് വിഷമമായോ "

അടുത്തനിമിഷം സാം റിയയെ കെട്ടിപുണർന്നു

" എല്ലാം സത്യമായിരുന്നു റിയാ ഞാൻ തിരികെ എത്തിയത് ഞാൻ മാറ്റിയ എന്റെ ഭാവിയിലേക്കായിരുന്നു "

"എന്തൊക്കെയാടാ ഈ പറയുന്നെ "

"ഐ ലവ് യു റിയാ "

"അതെനിക്കറിയാല്ലോടാ നീ വാ ഞാൻ ഫുഡ്‌ എടുത്ത് വെച്ചിട്ടുണ്ട് "

ഇത്രയും പറഞ്ഞു റിയ സാമിനെ

💬 Comments

View all comments