0%

Chapter Title : ദി ടൈം 5 [Fang leng] [Climax]

Author : kkstories Read All Parts 1K

ടേബിളിനടുത്തേക്ക് കൊണ്ട് പോയി ശേഷം അവന് ആഹാരം വിളമ്പി

"റിയാ നീ കഴിച്ചോ "

"പിന്നെ കഴിക്കാതെ നീ ഇന്ന് വരില്ലെന്നാ ഞാൻ കരുതിയത് "

"റിയാ നമ്മുടെ കല്യാണം കഴിഞ്ഞിട്ട് എത്ര നാളായി "

"എന്നെകൊണ്ടൊന്നും പറയിക്കാതെ മിണ്ടാതെയിരുന്ന് കഴിക്കാൻ നോക്ക് സാമേ "

"അതല്ല റിയാ "

"രണ്ട് മാസവും 21 ദിവസവും എന്താ മതിയോ ഇനി മിണ്ടാതിരുന്ന് കഴിക്ക് "

"(രണ്ട് മാസമോ ദൈവമേ എനിക്കെന്താ അതൊന്നും ഓർക്കാൻ പറ്റാത്തത് )"

"എന്താ സാം ആലോചിക്കുന്നത് "

"ഹേയ് ഒന്നുമില്ല റിയാ ഞാൻ.."

പെട്ടെന്നാണ് എന്തോ ഓർത്തതു പോലെ സാം റിയയുടെ മുഖത്തേക്കു നോക്കിയത്

"കിട്ടി റിയാ എനിക്ക് എല്ലാം മനസ്സിലായി "

"എന്ത് മനസ്സിലായി "

"അത് പാസ്‌റ്റിൽ എനിക്ക് കിട്ടിയ ദിവസങ്ങൾക്ക് പകരമായി എന്റെ പ്രസന്റിലെ ദിവസങ്ങൾ നഷ്ടമായതാണ് അതായത് അവിടെ കൂടിയപ്പോൾ ഇവിടെ കുറഞ്ഞു നിനക്ക് മനസ്സിലായോ റിയാ "

"പിന്നെ.. എനിക്ക് എല്ലാം മനസ്സിലായി അപ്പൊ നീ കഥയും പറഞ്ഞോണ്ടിരിക്ക് ഞാൻ കിടക്കാൻ പോകുവാ നന്നായി ഉറക്കം വരുന്നുണ്ട് "

ഇത്രയും പറഞ്ഞു റിയ റൂം ലക്ഷ്യമാക്കി നടന്നു

"റിയാ "

"ഗുഡ് നൈറ്റ്‌ "

ഇത്രയും പറഞ്ഞു റിയ റൂമിനുള്ളിലേക്ക് കയറി

സാം പെട്ടെന്ന് തന്നെ ഭക്ഷണം കഴിച്ചു ശേഷം പതിയെ റൂമിലേക്കു കയറി അവിടെ അവൻ കണ്ടത് ബെഡിൽ തിരിഞ്ഞു കിടക്കുന്ന റിയയെയാണ്‌ സാം പതിയെ ബെഡിലേക്ക് കയറി ശേഷം റിയയുടെ അടുത്തേക്ക് നീങ്ങിയിരുന്നു

"റിയാ.. റിയാ "

സാം പതിയെ അവളെ വിളിച്ചു

💬 Comments

View all comments