0%

Chapter Title : ദി ടൈം 5 [Fang leng] [Climax]

Author : kkstories Read All Parts 1K

"മിണ്ടാതെ കിടക്കാൻ നോക്ക് സാമേ ങ്ങാ പിന്നെ നിന്റെ ചേച്ചി വിളിച്ചിരുന്നു "

"ലിസിചേച്ചിയോ "

"അല്ലാതെ പിന്നെ നിനക്ക് വേറേ ഏതെങ്കിലും ചേച്ചിയുണ്ടോ "

"ചേച്ചി എന്തിനാ വിളിച്ചത് "

"എനിക്കറിയില്ല നിന്നോട് അവിടെ വരെ ഒന്ന് പോകാൻ പറഞ്ഞു മിക്കവാറും നിങ്ങളുടെ പുന്നാര അളിയന്റെ അടുത്ത ബിസിനസ്സും പൊട്ടികാണും "

"ജൂണോയെപറ്റിയാണോ നീ പറയുന്നെ "

"ദൈവമേ അവനല്ലാതെ നിനക്ക് വേറേ ഏത് അളിയനാടാ ഉള്ളത് ഓരോ മാസം ഓരോ ബിസിനെസ്സ് അതാണല്ലോ അവന്റെ ശീലം ചേച്ചി പൈസ ചോദിക്കാനായിരിക്കും വിളിക്കുന്നെ "

"റിയേ അമ്മ.."

"എന്താ ചോദിക്കാത്തെ എന്ന് ഇപ്പോൾ വിചാരിച്ചേ ഉള്ളു നിങ്ങളുടെ അമ്മക്ക് ഒരുപ്രശ്നവുമില്ല അവിടെ മോളുടെ കൂടെ സുഖമായി ഇരിപ്പുണ്ട് പിന്നെ നമ്മൾക്കുള്ള സ്നഹമൊന്നും അമ്മക്ക് തിരിച്ചു നമ്മളോടില്ല നമ്മൾ എത്ര പറഞ്ഞതാ ഇവിടെ വന്നു നിൽക്കാൻ അമ്മക്ക് മോളെയും മരുമോനെയും മതി അവരുടെ കല്യാണം നടത്തില്ലാന്ന് പറഞ്ഞു ഒറ്റകാലിൽ നിന്ന ആളാ ഇപ്പോ എല്ലാത്തിനും ജൂണോയെ മാത്രം മതി "

"അപ്പോൾ ഞാൻ കേട്ടിട്ടുള്ളതൊക്കെ ശെരിയാണല്ലെ "

"എന്ത് "

"അല്ല കല്യാണം കഴിഞ്ഞാൽ പെണ്ണുങ്ങൾ അമ്മയേയും മോനെയും തമ്മിൽ തെറ്റിക്കുമെന്ന് "

"ഹോ ഇപ്പോൾ അങ്ങനെയായി അല്ലെ ഞാൻ എപ്പഴടാ തെറ്റിച്ചെ എപ്പഴാന്ന് അല്ലെങ്കിലും എന്ത് പ്രശ്നം ഉണ്ടായാലും അത് വന്ന് കയറിയ പെണ്ണുങ്ങളുടെ തലയിലാണല്ലോ ഇനി എന്നോട് മിണ്ടാൻ വരണ്ട "

ഇത്രയും പറഞ്ഞു റിയ മുഖം തിരിച്ചുകിടന്നു

"(ദൈവമേ ഇവൾക്ക് ഒരു മാറ്റവുമില്ലല്ലോ )"

പെട്ടെന്നാണ് സാം തിരിഞ്ഞു കിടക്കുന്ന റിയയെ ശ്രദ്ധിച്ചത്

💬 Comments

View all comments