Chapter Title : ദി ട്രിപ്പ് 2 [ഫിർഔൻ]
ജാറും കൊണ്ട് അവന് ഫെസ്സയുടെ ബെഡ്റൂമിലേക്കു എത്തി, അവൾ അവിടെ കിടക്കുന്നുണ്ട്.... അവൻ മെല്ലെ അവളുടെ അടുത്ത് പോയി ഇരുന്നു....
കാർത്തിക് : ഫെസ്സ..... ദ..... ഇത് കുടിക്....
അവൾ എണ്ണിക്കാൻ ശ്രമിച്ചു, അവൻ അവളെ താങ്ങി പിടിച് എണീപ്പിച്ചു...
അവൾക് നേരെ അവൻ ആ ഗ്ലാസ് നീട്ടി, അവൾ അത് വാങ്ങി, ജാറിൽ ഉണ്ടായിരുന്ന ജ്യൂസ് അവൻ അവൾക് ഒഴിച്ചു കൊടുത്തു.... അവൾ അത് കുടിച്ചു..... അവൻ വീണ്ടും ഒഴിച്ചു കൊടുത്തു....
ഫെസ്സ : മതി.... കാർത്തി..... ഇനി നീ കുടിച്ചോ....
കാർത്തി : എനിക്കല്ലലോ പനി, ഇത് മുഴുവൻ കുടിക്...
അവൾ അത് മുഴുവൻ കുടിച്ചു, അവൻ ഗ്ലാസ് വാങ്ങി, ജാറിൽ ബാക്കിയുണ്ടായിരുന്ന ജ്യൂസ് അവൻ ആ ഗ്ലാസ്സിലേക് ഒഴിച്ചു, അവൾ ചുണ്ട് മുട്ടിച്ചു കുടിച്ച അതെ സ്ഥലത്ത് തന്നെ അവനും ചുണ്ട് മുട്ടിച്ചു കുടിക്കുന്നത് അവൾ നോക്കി ഇരുന്നു....
അവൻ ഗ്ലാസും ജാറും ടേബിളിൽ വച്ചു അവളെ നോക്കി, അവൾ അവനെ നോക്കിയിരിക്കുന്നുണ്ട്...
കാർത്തിക് : എന്താ മാഷേ, ഇങ്ങനെ നോക്കുന്നെ?
ഫെസ്സ : എന്തെ, നോക്കിക്കൂടാ എന്ന് വല്ല നിയമവും ഉണ്ടോ?
കാർത്തിക് : ഓ.... അങ്ങനെ....
ഫെസ്സ : എങ്ങനെ ??
കാർത്തിക് : ഒന്നുല്ലേ......
ഫെസ്സ ഒന്ന് പൊട്ടി ചിരിച്ചു....
കാർത്തിക് : ഉച്ചക്ക് കഴിക്കാൻ എന്താ എന്റെ പൊന്ന് മോൾക് വേണ്ടത്?
ഫെസ്സ : കാർത്തി.... ഓർഡർ ചെയ്യടാ....
കാർത്തിക് : ഏട്ടൻ ഇവിടെ ഉള്ളപ്പോളോ? അത് വേണ്ട.... ഇന്ന് എന്റെ ഉമ്മച്ചി പെണ്ണിന് ഏട്ടന്റെ വക
💬 Comments
View all comments