Chapter Title : ദി ട്രിപ്പ് 2 [ഫിർഔൻ]
എന്തെ ഒന്നും മിണ്ടാതെ...?
ഫെസ്സ അവന്റെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.....
ഫെസ്സ : ടാ..... I love you....
കാർത്തിക് ഒന്ന് കൂടി അവളെ മുറുക്കി പിടിച്ചു...
കാർത്തിക് : Me tooo....... Love you
അവനും അവളുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു....
രണ്ട് ഇണ കുരുവികളെ പോലെ അവർ ആ സോഫയിൽ തന്നെ ഇരുന്നു, എന്തൊക്കെയോ സംസാരിച്ചു.... സമയം കടന്നു പോയി...
പെട്ടെന്നാണ് കോളിങ് ബെൽ അടിച്ച ഒച്ച രണ്ട് പേരും കേട്ടത്....
ഫെസ്സ ഒന്ന് ഞെട്ടി വിറച്ചു, പക്ഷെ കാർത്തിക്ന് വല്യ ഭവ വിത്യസം ഒന്നും ഉണ്ടായിരുന്നില്ല...
ഫെസ്സ : ടാ.... ആരോ വന്നു....
കാർത്തിക് ഒന്ന് ഫെസ്സയെ നോക്കി, അവളുടെ ചുമലിൽ ഒരു തട്ട് കൊടുത്തു....
വീണ്ടും കോളിങ് ബെൽ അടിച്ചു...
ഫെസ്സ പ്പേടിച്ചു വിറക്കാൻ തുടങ്ങിയിരിക്കുന്നു, കാർത്തിക്കിന് അത് മനസ്സിലായി.... അവൻ അവളുടെ കാതിൽ പറഞ്ഞു...
കാർത്തിക് : ഫെസ്സ... മോളെ... പേടിക്കല്ലേ.... ഇന്ന് ചിലപ്പോ നമ്മുടെ ഈ ബന്ധം പിടിക്കപ്പെട്ടേകാം പക്ഷെ ഒരു കാര്യം ഞാൻ ഉറപ്പ് തരാം, നിന്നെ ഞാൻ കൈ വിടില്ല.... സത്യം..... എന്റെ ശവത്തിൽ ചവിട്ടിയിട്ടല്ലാതെ ഒരുത്തനും നിന്നെ തൊടില്ല, ഇത് എന്റെ വാക്ക്....
അത്രയും കേട്ടപ്പോൾ ഫെസ്സക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി, ജീവൻ തിരിച്ചു കിട്ടിയ തിരിച്ചു കിട്ടിയ ഒരനുഭൂതി...
പക്ഷെ ബെൽ അടിച്ചത്??
കാർത്തിക് : നീ ഇവിടെ ഇരിക്, ഞാൻ പോയി നോക്കട്ടെ....
(കാർത്തിക് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു)
ഫെസ്സ തലയാട്ടി...
കാർത്തിക് ഒച്ചയുണ്ടാകാതെ ഡോറിന്റെ അടുത്തേക്ക് നടന്നു,
💬 Comments
View all comments