Chapter Title : ദി ട്രിപ്പ് 2 [ഫിർഔൻ]
നടന്നു..... ഭാര്യ ഭർത്താക്കന്മാരെ പോലെ....
////////////////////////////////////////////////////////////
സമയം 10:45 കോഴിക്കോട് എയർ പോർട്ടിൽ പ്ലെയിൻ ഇറങ്ങാറായത്തിന്റെ അനൗൺസ്‌മെന്റ് കേട്ടപ്പോളാണ് കാർത്തിക് മൊബൈൽ ഓഫ് ചെയ്തത്, അവൻ ഒരു പടം കാണുകയായിരുന്നു...
അവൻ ഫെസ്സയെ നോക്കി.... അവന്റെ ഇടതു കൈ മുറുക്കെ പിടിച് അവൾ നല്ല ഉറക്കത്തിലാണ്...
അവൻ സൈഡ് ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കി, പുറത്ത് നല്ല മഴ പെയ്യുന്നുണ്ട്....
അവൻ അവളെ മെല്ലെ തട്ടി വിളിച്ചു....
അവൾ പതിയെ കണ്ണ് തുറന്നു....
ഫ്ലൈറ്റ് ഇറങ്ങി, ലഗേജ് കളക്ഷൻ ഒക്കെ കഴിഞ്ഞു അവർ പുറത്തേകിറങ്ങാറായി.... എയർപോർട്ട് ഗ്ലാസ്സിലൂടെ ഫെസ്സയുടെ കുടുംബക്കാരെ മുഴുവൻ കാണാം.... അവളെ കൂട്ടി കൊണ്ട് പോവാൻ വന്നതാണ്....
ഫെസ്സ കാർത്തിക്നെ ഒന്ന് കെട്ടിപിടിച്ചു...
ഫെസ്സ : ടാ... പുറത്തെലാരും ഉണ്ട്.... ഞാൻ നടക്കട്ടെ....
കാർത്തിക് അവളുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു...
കാർത്തിക് : ഹ്മ്മ്.... വിട്ടോ...
ഫെസ്സ : എവിടെ, നിന്റെ ഫ്രണ്ട്, പുറത്തുണ്ടോ?
കാർത്തിക് : കാണും..... അവിടെയെവിടെയ്ങ്കിലും ഇരിക്കുന്നുണ്ടാവും...
ഫെസ്സ : ടാ... എത്തിയിട്ട് വിളിക്കണേ...
കാർത്തിക് : കുറച്ച് ലേറ്റ് ആവും വാവേ.... നീ പോയി കിടന്ന് ഉറങ്ങിക്കോ...
ഫെസ്സ : ഇല്ല.... ഞാൻ കാത്തിരിക്കും.... നീ വിളിക്കണം....
കാർത്തിക് : ഹ്മ്മ്... ശെരി.... ഞാൻ എത്തിയിട്ട് വിളികാം....
ഫെസ്സ മുൻപിലും കാർത്തിക് പുറകിലുമായി പുറത്തേക്ക് നടന്നു... ഫെസ്സയെ കണ്ടതും അവളുടെ ബന്ധുക്കൾ ഓടി വന്ന് കെട്ടിപിടിച്ചു....
സുഖ വിവരങ്ങൾ അന്വേഷിക്കാൻ തുടങ്ങി.... അവളുടെ വായ ഉത്തരം പറയുന്നുണ്ടെങ്കിലും അവളുടെ കണ്ണുകൾ കാർത്തിക്നെ തിരഞ്ഞു....
കാർത്തിക് അവിടെ നിൽക്കുന്നുണ്ട്, ഒരു
💬 Comments
View all comments