0%

Chapter Title : ദി ട്രിപ്പ് 2 [ഫിർഔൻ]

Author : Kambikathakal Read All Parts 3.1K

നടന്നു.... ഫെസ്സ അത് നോക്കി നിന്നു....
വണ്ടിയിൽ കയറി ഇരുന്നു ഹാഷിം ഫെസ്സയെ ഒന്ന് നോക്കി "പോവട്ടെ " എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു....
ഫെസ്സ തിരിച്ചും "ശെരി" എന്ന് തലയാട്ടി...
ഹാഷിമിന്റെ വണ്ടി പുറത്തേക്ക് നീങ്ങി.. കണ്ണിൽനിന്നും മറഞതും ഫെസ്സയുടെ കണ്ണുകൾ കോഫി ഷോപ്പിലേക്ക് ഓടി, അവിടെ കാർത്തിക് ഇല്ല..... അവളുടെ കണ്ണുകൾ കോഫി ഷോപ്പ് മുഴുവൻ ഒന്ന് തിരഞ്ഞു.....ഇല്ല.... കാർത്തിക് അവിടെ ഇല്ല...

പെട്ടെന്നവളുടെ കഴുത്തിൽ ഒരു ചുടു നിശ്വാസം പതിച്ചു.... അതെ കാർത്തിക് പുറകിലുണ്ട്.... തന്നെ ഞെട്ടിക്കും മുൻപ് അവനെ ഞട്ടിക്കണം...

കണ്ണ് ചിമ്മി തുറക്കുന്ന സമയം കൊണ്ട്, അവൾ പുറകോട്ട് തിരിഞ്ഞു അവനെ വലിഞ്ഞു മുറുക്കി കെട്ടിപിടിച്ചു...
കാർത്തിക് അത് സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല....
അപ്രതീക്ഷമായ പിടുത്തത്തിൽ അവൻ ശെരിക്കും ശ്വാസം മുട്ടി...
പക്ഷെ അവൻ പ്രതികരിച്ചില്ല... അനക്കമില്ലാതെ നിന്നു കൊടുത്തു...
ഒരു 30-40 സെക്കന്റുകൾ അവൾ ആ പിടുത്തം പിടിച്ചു പിന്നെ മെല്ലെ വിട്ടു...
ഫെസ്സ അവന്റെ കണ്ണിലേക്കു നോക്കി... അവനും അവളെ തന്നെ നോക്കുന്നുണ്ട്...

കാർത്തിക് : ഇപ്പോ കൊന്നേനെ മനുഷ്യനെ..

ഫെസ്സ : ഒ... ഒരു മനുഷ്യൻ വന്നേക്കുന്നു...

കാർത്തിക് : ഹാഷിം എന്ത് പറഞ്ഞു...

ഫെസ്സ : എന്തോ സെന്റി അടിക്കാൻ നോക്കി, ഞാനെങ്ങും മൈന്റ്അക്കാൻ പോയില്ല...

കാർത്തിക് ഒന്ന് ചിരിച്ചു...

അപ്പോളേക്കും അബുദാബി-കോഴികോഡ് ഫ്ലായ്റ്റിന്റെ ബോർഡിങ്‌ സെക്ഷൻ ഓപ്പൺ ആയി, ആളുകൾ വരി വരിയായി നിൽക്കാൻ തുടങ്ങി...

കാർത്തിക് : എന്ന പിന്നെ വിട്ടാലോ മാഷേ...

ഫെസ്സ : അങ്ങനെയായിക്കോട്ടെ...

രണ്ടുപേരും അകത്തേക്കു

💬 Comments

View all comments