Chapter Title : ദി ട്രിപ്പ് 2 [ഫിർഔൻ]
പോയിട്ട് വന്നു ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞു മൊബൈലും കൊണ്ട് മുകളിലത്തെ സിറ്റ് ഔട്ടിൽ എത്തി...
കാർത്തിക് മഴയുടെയും, കാടും തോടും പുഴയുമൊക്കെയായി ഒരുപാട് വീഡിയോസ് അയച്ചു വെച്ചിട്ടുണ്ട്... അവൾ അത് ഓരോന്നും നോക്കി.... അവന്റെ നാട്, അല്ല തന്റെ ജീവന്റെ നാട്.... എന്ത് സുന്ദരം.... എത്രവ മനോഹരം.... കോഴിക്കോട് ഈ ടൌൺ പോലെയല്ല കണ്ണൂർ മലഞ്ചരിവ്....
ഫെസ്സ കാർത്തിക്നെ ഫോണിൽ വിളിച്ചു.... അവൻ കട്ട് ചെയ്തു....
അവൾ വീണ്ടും വിളിക്കാൻ തുടങ്ങുമ്പോളേകും അവന്റെ Video Call വന്നു....
അവൾ എടുത്തു.....
കാർത്തിക് : ഫെസ്സ കുട്ടി.... ഇത് നോക്ക്....
കുത്തിയോഴുകുന്ന വെള്ളചാട്ടം കാണിച്ചു കൊണ്ടവൻ ചോദിച്ചു....
ഏതോ കുന്നിൻമുകളിൽ ആണെന്ന് അവൾക് മനസ്സിലായി.... നല്ല മഴ ചാറുന്നുണ്ട്....
ഫെസ്സ : ആശാനേ.... ഉറക്കമൊന്നും ഇല്ലേ.... ഇതൊക്കെ എപ്പോ ഇവിടെ എത്തി...
കാർത്തിക് : എന്റെ ഉറക്കമൊക്കെ കഴിഞ്ഞു വാവേ, ദാ നോക്ക്....
അവൻ ഫോൺ ചുറ്റും തിരിച്ചു... അതെ ഒരു മലയുടെ മുകളിൽ, കുറച്ച് ദൂരത്തായി ഒരു വീട് കാണാം....
കാർത്തി : വാവേ, ഏട്ടന്റെ വീട്...
ഫെസ്സ : എന്നെ കൂടി കൂട്ടാമോ?
കാർത്തിക് : പിന്നെന്താ.... കൂട്ടാലോ...
എപ്പോളാ വരുന്നേന്ന് മാത്രം പറഞ്ഞ മതി.... എന്റെ ഉമ്മച്ചി കുട്ടിക്ക് വേണ്ടി ഇവിടെ ഒക്കെ റെഡി ആക്കി വെച്ചിട്ടുണ്ട്...
ഫെസ്സ : കുറച്ച് ദിവസം കൂടി ക്ഷമിക് എന്റെ കാർത്തി...പിന്നെ ഉമ്മച്ചി പെണ്ണ് മുഴുവനായും നിനക്കുള്ളതാ...
കാർത്തിക് : ഉമ്മ......
ഫെസ്സ : ഉമ്മ.... ഉമ്മ....
കാർത്തിക് : എന്താ വാവേ പരിപാടി...
ഫെസ്സ :
💬 Comments
View all comments