0%

Chapter Title : ദി ട്രിപ്പ് 2 [ഫിർഔൻ]

Author : Kambikathakal Read All Parts 3.1K

മഴയല്ലേ ടാ... എങ്ങനെയെങ്കിലും ഒന്ന് പോയി ആ തള്ളയെ കാണണം അതോടെ ഇവിടുത്തെ പരിപാടി കഴിയും....

കാർത്തിക് : അവിടെത്തെ പരിപാടി കഴിഞ്ഞാലോ.....

ഫെസ്സ : പിന്നെ.......

കാർത്തിക് : പിന്നെ.... ബാക്കി പറ...

ഫെസ്സ : പോടാ... നാണമില്ലാത്തവനെ...

കാർത്തിക് ഒന്ന് പൊട്ടി ചിരിച്ചു.... അതിനിടയിൽ കുട്ടികളൊക്കെ ഫെസ്സയുടെ അടുത്ത് വന്നു....

ഫെസ്സ : ടാ... ഈ പിള്ളേരൊക്കെ ഇവിടെ തന്നെ ഉണ്ട്, ഞാൻ നിന്നെ രാത്രി വിളികാം.....

കാർത്തിക് : ശെരി.... നീ രാത്രി വിളിക്....

കുശലം പറയലും കുട്ടികളുടെ കുസൃതികളുമായി സമയം കടന്നു പോയി, രാത്രി പെട്ടെന്ന് ഭക്ഷണമൊക്കെ കഴിച്ചിട്ടു ഫെസ്സ കാർത്തിക്കിനെ വിളിച്ചെങ്കിലും അവൻ ഫോൺ എടുത്തില്ല.... അവൾ അവളുടെ റൂമിലുള്ള TV യും കണ്ട് ഇരുന്നു.... ഒരു 9:45 ആയിക്കാണും.... കാർത്തികിന്റെ കോൾ വന്നു...
അവൾ സന്തോഷത്തോടെ തുള്ളി ചാടി ഫോൺ എടുത്തു....

ഫെസ്സ : എവിടെയായിരുന്നു മാഷേ ഞാൻ നേരത്തെ എത്ര പ്രാവിശ്യം വിളിച്ചു...

കാർത്തിക് : ഒരു യാത്രയിൽ ആയിരുന്നു പെണ്ണെ, അതാ എടുക്കാൻ പറ്റായിരുന്നേ...

ഫെസ്സ : എവിടെ പോയതാ?

കാർത്തിക് : കോഴിക്കോട്...

ഫെസ്സ : പടച്ചോനെ.... ന്റെ നാട്... ഇവിടെ വരെ വന്ന സ്ഥിതിക്ക് ഒന്ന് ഇങ് വരായിരുന്നില്ലേ മാഷേ...

അവൾ ഒന്ന് അവനെ കളിയാക്കി കൊണ്ട് ചോദിച്ചു....

കാർത്തിക് : പുറത്തുണ്ട് പെണ്ണെ.....

ഫെസ്സയുടെ നെഞ്ചിലും ആകാശത്തും ഒരുമിച്ചായിരുന്നു ഇടിമുഴങ്ങിയത്....

ഫെസ്സ : കാർത്തി..... കാർ... ത്തി... എന്താ പറഞ്ഞെ?

കാർത്തിക് : മതിലിന്റെ പുറത്തുള്ള റോഡിലേക്ക് നോക്ക് പെണ്ണെ...

ഫെസ്സ

💬 Comments

View all comments