Chapter Title : ദി ട്രിപ്പ് 2 [ഫിർഔൻ]
ബെൽ അടിച്ചു....
Ting...... Ting......
ഫെസ്സ അകത്ത് TV കാണുകയായിരുന്നു, അവൾ "ഇതാരാ ഈ നേരത്ത്.... ഇനി ചിലപ്പോ ഫസീനത്തയായിരിക്കും, പനി എങ്ങനെയുണ്ടെന്ന് നോകാൻ വന്നതായിരിക്കും" എന്നും വിചാരിച്ചു കൊണ്ട് അവൾ പതിയെ ഡോർ ലക്ഷ്യമാക്കി നടന്നു....
പനിയുടെ ആലസ്യം അവളുടെ നടപ്പിൽ പ്രകടമാണ്, അവൾ മെല്ലെ ഡോർ തുറന്നു.....
പുറത്ത് കാർത്തിക് നിൽക്കുന്നു...
അവളുടെ കാൽവിരൽ മുതൽ തല വരെ ഒരു ഇടി മിന്നൽ പാഞ്ഞു കയറി, കണ്ണും വായും അടയുന്നില്ല, ഒച്ച പുറത്ത് വരുന്നില്ല..... ചുരുക്കി പറഞ്ഞാൽ അവൾ ഞെട്ടി തരിച്ചു പോയി, ഒരിക്കലും അവൾ കാർത്തിക്കിനെ അവിടെ പ്രതീക്ഷിച്ചതല്ല..... ഒരല്പം ബോധം വന്നപ്പോൾ അവൾ ഫ്ലാറ്റിന്റെ പുറത്തേക്ക് ചുറ്റും ഒന്ന് നോക്കി, ആരും ഇല്ല... അവൾ പെട്ടെന്ന് അവന്റെ കൈ പിടിച്ചു അകത്തേക്കു വലിച്ചു കതക് അടച്ചു കുറ്റിയിട്ടു....
അവൾ കതകിന് ചാരിയും അവൻ അവൾക് നേരെ തിരിഞ്ഞുമാണ് നില്കുന്നത്, അവൾ കിതക്കുന്നത് രണ്ടുപേരുടെയും കാതുകളിൽ കേൾക്കാം....
അവൾ പതിയെ അവളുടെ നാവ് ചലിപ്പിച്ചു....
ഫെസ്സ : ക..... കാർത്തി..... നീ എന്തിനാ ഇങ്ങോട്ട് വന്നേ?
കാർത്തിക് : പനിയൊക്കെ അല്ലെ മാഷേ ഒന്ന് കാണണം എന്ന് തോന്നി...
അവൻ അവളുടെ നെറ്റിയിൽ പതിയെ കൈ തൊട്ടു നോക്കി.... അവൾ അവന്റെ കൈ പിടിച് അവളുടെ കൈയിൽ വെച്ചു...
ഫെസ്സ : നീ ഇങ്ങോട്ട് വരുന്നത് ആരെങ്കിലും കണ്ടോ?
കാർത്തിക് : ആര് കാണാൻ, ആ പാകിസ്ഥാനി സെക്യൂരിറ്റിക് മാത്രം അറിയാം...
ഫെസ്സ : അതല്ലടാ പൊട്ടാ, ചുറ്റുമുള്ള ഫ്ലാറ്റിലുള്ള ആരെങ്കിലും കണ്ടോന്ന്...
💬 Comments
View all comments