Chapter Title : ദി ട്രിപ്പ് [ഫിർഔൻ]
(നിശബ്ധത)...
കർത്തീ : ohh yes...... എങ്ങനെ ഉണ്ടായിരുന്നു മോളെ എന്റെ ബുദ്ധി....
രണ്ട് പേരും ഉച്ചത്തിൽ ഒന്ന് ചിരിച്ചു.....
കാർത്തി ആരാണെന്ന് അറിയാതെ വടി പിടിച്ചിരിക്കുന്ന വയനകാരോട്, കാർത്തീ എന്നത് "കാർത്തിക്" എന്ന മഹാന്റെ വിളി പേര് ആണ്, ഈ കഥയിൽ ചിലർക് കാർത്തിക് നായകനും, മറ്റു ചിലർക് കാർത്തിക് വില്ലനും ആയിരിക്കും..പക്ഷെ ഫെസ്സക് അവളുടെ പ്രാണ നായകൻ ആണ് കാർത്തിക്..
ഇനി കാർത്തിക്കിനെ കുറിച് പറയാം, ഫെസ്സയും കാർത്തിക്കും തമ്മിൽ കണ്ടുമുട്ടിയതും അടുത്തതും മനസും ശരീരവും പങ്കു വെച്ചതും, ഒന്നായതും പറയാം...
....ഒരു വർഷവും രണ്ട് മാസവും പുറകോട്ട് പോവണം... എന്നാൽ പുറകോട്ട് വിട്ടോ......
കാർത്തി എന്ന കാർത്തിക് വയസ് 34, ബെൻസ് ഓട്ടോ മൊബൈൽ ഷോറൂമിൽ സ്പയെർ പാർട്ട്സ് ഡിപ്പാർട്ട്മെന്റിൽ പർച്ചേസ് കോർഡിനേറ്റർ ആയി ജോലി ചെയ്യുന്നു... പുറം രാജ്യങ്ങളിൽ പോയി കംമ്പനിക്ക് ആവശ്യമായ സ്പയെർ പാർട്ട്സ് ഓർഡർ കൊടുക്കലാണ് കാർത്തിയുടെ ജോലി....
കാർത്തിക് ജോലി ചെയ്യുന്ന അതെ ഷോറൂമിൽ നിന്ന് തന്നെയാണ് ഫെസ്സ തന്റെ ബെൻസ് വാങ്ങിയത്, പക്ഷെ അന്നൊന്നും അവൾക് കാർത്തിക്കിനെ പരിജയം ഇല്ലായിരുന്നു, ഷോറൂമിൽ കണ്ടിട്ട് പോലും ഇല്ല....
വണ്ടി വാങ്ങി 2 മാസം കഴിഞപ്പോൾ വണ്ടിയുടെ ഗിയർ ബോക്സിൽ ഒരു ഒച്ച, പുതു പുത്തൻ വണ്ടി ഈ അവസ്ഥ ആയപ്പോൾ ഫെസ്സക് സങ്കടവും ദേഷ്യവും സഹിക്കാൻ പറ്റിയില്ല, അവൾ നേരെ ഷോറൂമിലേക് വെച്ചു പിടിച്ചു... അവിടെ എത്തി അവൾ ജീവനക്കാരോട് ദേഷ്യപ്പെട്ടു എന്നാൽ അവർ വളരെ മാന്യമായി അവളോട് ഇടപെടുകയും പ്രശ്നം എന്താണെന്ന് നോക്കട്ടെ എന്നും പറഞ്ഞു
💬 Comments
View all comments