Chapter Title : ദി ട്രിപ്പ് [ഫിർഔൻ]
വീണ്ടും കംപ്ലയിന്റ് വന്നതിന്റെ ദേഷ്യം അവളുടെ മുഖത്തു കാണാം... അവർ വണ്ടി ശെരിയാക്കി പുറത്ത് ഇട്ടു, പക്ഷെ അവളുടെ കൈയിൽ കീ കൊടുത്തില്ല, പകരം ഒരു 15 മിനുട്ട് വെയിറ്റ് ചെയ്യാൻ പറഞ്ഞു... അവൾ വണ്ടിയുടെ അടുത്തുള്ള സോഫയിൽ ഇരുന്നു, ഒരു 10 മിനുട്ട് കഴിഞ്ഞപ്പോൾ സർവീസ് ഡോർ തുറന്നു ഒരാൾ വരുന്നുണ്ട്, ടിപ്പ് ടോപ് വേഷം, നല്ല മോഡേൺ സ്റ്റയിൽ, അവൾ ഒന്ന് നോക്കി പോയി, സുന്ദരൻ, കണ്ടാൽ ഏതൊരു പെണ്ണും ഒന്ന് നോക്കി പോവും... പെട്ടെന്ന് തന്നെ അവൾ തല വെട്ടിച്ചു പുറത്തേക്ക് നോക്കി, ഇനിയും നോക്കിയാൽ അയാൾ എന്ത് വിചാരിക്കും...സെയിൽസ് ഗേൾസ് അയാളോട് കൊഞ്ചി കുഴയുന്നത് അവൾക് കേൾകാം, പക്ഷെ അവൾ മൈൻഡ് ചെയ്തില്ല പുറത്തേക്ക് തന്നെ നോക്കി ഇരുന്നു...
പെട്ടെന്ന് അവളുടെ അടുത്ത് ആരോ വന്ന് നിന്നത് അവൾ അറിഞ്ഞു..
"Excuse Me Madam ".....
അവൾ തല ഉയർത്തി നോക്കി, അതെ അയാൾ മുന്നിൽ നിൽക്കുന്നു, തന്നെ നോക്കി പുഞ്ചരിക്കുന്നുണ്ട്, അവളും പുഞ്ചിരിച്ചു, മുഖത്തേക് നോക്കിയാൽ ലയിച്ചു പോവുന്ന സൗന്ദര്യം ഉള്ള ഒരുത്തൻ, സാധാരണ സ്ത്രീകൾക്ക് മാത്രമേ ഇത്ര ഭംഗി ഉണ്ടാവാറുള്ളു... അവൾ പെട്ടെന്ന് തന്നെ ബോധത്തിലേക് വന്നു...
ഫെസ്സ : yes....
അയാൾ : മാഡം, I am Karthik...
അയാൾ അത്രയും പറഞ്ഞു അവളുടെ കാറിന്റെ പാസഞ്ചർ ഡോർ തുറന്നു അവളെ അതിലേക്ക് ഇരിക്കാൻ ക്ഷണിച്ചു...
അവൾക് ഒന്നും മനസിലായില്ല, ഇയാൾ എന്തിനാ എന്റെ വണ്ടി എടുക്കുന്നെ, എങ്ങോട്ടേക് പോവാനാ, ഞാൻ എന്തിനാ ഇയാളുടെ കൂടെ ഇതിൽ
💬 Comments
View all comments