Chapter Title : ദി ട്രിപ്പ് [ഫിർഔൻ]
ഫോട്ടോസും എടുത്ത് എടുത്ത് നോക്കി, അതെ എന്തൊരു ഭംഗി, ഒരു പുരുഷന് ഇത്ര ഭംഗിയൊക്കെ വരുമോ? കണ്ണ് എടുക്കാൻ തോന്നില്ല... എത്രയൊക്കെ വേണ്ട എന്ന് വെച്ചാലും അവൾ പോലും അറിയാതെ അവൾ വീണ്ടും അതെടുത്തു നോക്കി പോവും, ദിവസങ്ങൾ കടന്നു പോയി, ഏകദേശം 10 ദിവസങ്ങൾ കഴിഞ്ഞു ഇതിനിടയിൽ അവന്റെ പ്രൊഫൈലിൽ കയറി നോക്കാത്ത ഒരു ദിവസം പോലും അവൾക് ഉണ്ടായിരുന്നില്ല...
അവളുടെ മനസ് അവന് വേണ്ടി കെഞ്ചുന്നത് പോലെ അവൾക്കു തോന്നി, എന്താ ഇത് ഇങ്ങനെ, വെറും 10 ഓ, 15 ഓ മിനുട്ട് മാത്രം കണ്ട് സംസാരിച്ച ഒരു അന്യ പുരുഷന് വേണ്ടി തന്റെ മനസ് എന്തിനാ ഇങ്ങനെ എരി പിരി കൊള്ളുന്നത്... തനിക്കിതെന്താ പറ്റിയെ.... പിന്നീടുള്ള ദിവസങ്ങൾ പൂർണമായും അവളുടെ ഉറക്കം കിടത്തി, അവനെ കുറിച് ഓർക്കുമ്പോൾ ഭാര്യയിൽനിന്നും, ഒരു അമ്മയിൽനിന്നും മാറി അവൾ ഒരു പെണ്ണ് മാത്രമായി മാറി...
അവസാനം, അവൾ അവനെ ഒന്ന് മെസ്സേജ് അയച്ചുനോക്കാം എന്ന തീരുമാനത്തിൽ എത്തി, പക്ഷെ റിസ്ക് ആണ്, ആൾ എന്തു വിചാരിക്കും, ഒരു പക്ഷെ കുടുംബവുമായി ജീവിക്കുന്ന വ്യക്തിയായിരിക്കും, നാണക്കേട് ആവുമോ? വികാരത്തിനും, വിചാരത്തിനും മുന്നിൽ അവളുടെ EGO ഒരു വിലങ്ങുതടിയായി നിന്നു....
അവസാനം രണ്ടും കല്പിച്ചു അവൾ മെസ്സേജ് അയക്കാൻ തന്നെ തീരുമാനിച്ചു, നാറിയാൽ നാറട്ടെ എന്തായലും വേറെ ആരും അറിയാനൊന്നും പോവുന്നില്ല. ബാക്കി വരുന്നിടത് വെച്ച്...
വിറക്കുന്ന കൈകളോട് അവൾ ഇൻസ്റ്റാഗ്രാമിൽ Open Chat ൽ കയറി, ഒരു Hai എന്ന മെസ്സേജ് ഇട്ടുവെച്ചു...
അവളുടെ പോസ്റ്റുകളിൽ അവളുടെയും, കുടുംബത്തിന്റെയും
💬 Comments
View all comments