Chapter Title : ദി ട്രിപ്പ് [ഫിർഔൻ]
വണ്ടിയുടെയും ഒരുപാട് ഫോട്ടോകൾ ഉണ്ടായിരുന്നു, അതുകൊണ്ട് തന്നെ പ്രൊഫൈൽ കാണുമ്പോൾ അയാൾക് തന്നെ മനസിലാവും എന്ന് അവൾക് ഉറപ്പായിരുന്നു.
അവൾ വേഗം ഇൻസ്റ്റാഗ്രാം എക്സിറ്റ് ചെയ്തു അവളുടെ കർമഫലത്തിനു വേണ്ടി കാത്തിരുന്നു... സമയം 10:30 ആയിരിക്കുന്നു, ഹാഷിം കിടക്കാൻ വരുന്നുണ്ട്, ലുബ്ന മോൾ ഉറങ്ങി... ഫെസ്സ ബെഡിൽ ഇരുന്ന് മടിയിൽ ഒരു തലയിണയും വെച്ച് അതിന്റെ മുകളിൽ മൊബൈലും പിടിച് ഇരിക്കുന്നു....
ഹാഷിം റൂമിലേക്കു കയറി വാതിൽ കുറ്റിയിട്ടു,
ഹാഷിം : ഫെസ്സ, എന്താ കിടക്കാറായില്ലേ?...
ഫെസ്സ : അ.... ആ.... ഹാഷിം.... ഇപ്പോ കിടക്കും ഒരു പടം കാണുവായിരുന്നു..
അവൾ പെട്ടെന്ന് തന്നെ Hotstar ൽ ഒരു പടം പ്ലേ ചെയ്തു അതു കാണാൻ തുടങ്ങി....
ഹാഷിം : ലൈറ്റ് ഓഫ് ചെയ്യട്ടെ?
ഫെസ്സ : അ... ആ.... ചെയ്തോ....
അവളുടെ ശബ്ദത്തിൽ വിറയൽ അവൾ പരമാവതി മൂടി വെച്ചു, ഹാഷിം ലൈറ്റ് ഓഫ് ചെയ്തു വന്നു ബെഡിൽ കിടന്നു.... ഫെസ്സക് ഓപ്പോസിറ്റ് വശം തിരിഞ്ഞാണ് ഹാഷിം കിടക്കുന്നത്, ഫെസ്സ പതിയെ ഇടം കണ്ണിട്ട് ഹാഷിമിനെ നോക്കുന്നുണ്ടായിരുന്നു....
മൊബൈലിൽ പടം ഓടുന്നുണ്ടെങ്കിലും, അവളുടെ മനസ് വേറെ ഏതോ ലോകത് ആയിരുന്നു, കുറച്ച് സമയം കഴിഞ്ഞു അവൾ പതിയെ മൊബൈൽ മേശയിലേക് വെക്കാൻ തുനിഞതും മൊബൈൽ ഒന്ന് വൈബ്രേറ്റ് ആയി, അവൾ ഒന്ന് സ്ക്രീനിലേക്ക് നോക്ക് "Instagram Notification ", "You have one new message",അവളുടെ ഹൃദയത്തിന്റെ ഇടിപ് അവളുടെ കാതിൽ കേൾക്കാൻ തുടങ്ങി... വിറക്കുന്ന വിരലും, ചുണ്ടും.... അവൾ പതിയെ നോട്ടിഫിക്കേഷനിൽ തൊട്ടു, Chat
💬 Comments
View all comments