Chapter Title : ദി ട്രിപ്പ് [ഫിർഔൻ]
തലോച്ചോർ തന്നെ ഉത്തരം കൊടുത്തു, അവളുടെ ശരീരം മാത്രമേ വണ്ടിയിൽ ഉണ്ടായിരുന്നുള്ളു അവളുടെ മനസ് കാർത്തികിന്റെ കൂടെ ദൂരെ എവിടെയോ ആയിരുന്നു, ഒരുപാട് പൂക്കൾ ഒക്കെ ഉള്ള സ്ഥലം, വെള്ള ചാട്ടം ഉണ്ട്, കുറെ പൂമ്പാറ്റകള്ളും, കിളികളും, കോട മഞ്ഞും ഒക്കെ ഉണ്ട്, അവൾ കാർത്തികിന്റെ കൈയും പിടിച് അതിലൂടെ നടക്കുകയായിരുന്നു...
പ്രേമം തലക് പിടിച്ചത് അവൾ അറിഞ്ഞു, അല്ലെങ്കിലും പ്രേമം എന്നത് ഒരു വല്ലാത്ത പ്രാന്ത് തന്നെയാണ്...
ലാലേട്ടൻ പറഞ്ഞതുപോലെ " വൃദ്ധനെ പോലും പതിനാറുകാരനാകുന്ന, അസുരനെ പോലും സ്വപ്നം കാണാൻ പഠിപ്പിക്കുന്ന, അഗ്നിയെ പോലും കുളിർ തെന്നലാകുന്ന മാസ്മരിക വികാരം "... അത് തലയിൽ കയറിയാൽ പിന്നെ, ഈ ലോകത്ത് താനും തന്റെ പ്രണയിതാവും മാത്രം,.
ഇനിയും വണ്ടി ഓടിക്കുമ്പോൾ പ്രണയത്തിന്റെ മായാലോകത്തിലേക് മനസ് പോവാതിരിക്കാൻ അവൾ പരമാവതി ശ്രദ്ധിച്ചു വണ്ടിയോടിച്ചു, അപ്പോള്ളാണ് അവളുടെ കാറിന്റെ ഇൻഫോട്ടെയിൻമെന്റ് സിസ്റ്റം ശബ്ധിച്ചത്, മൊബൈലും കാറും കണക്റ്റഡ് ആയിരുന്നു, Instagram Notification ആയിരുന്നു, അവൾക്കുറപ്പായിരുന്നു തന്റെ പ്രിയതമൻ തന്നെയായിരിക്കും... അവൾ പതിയെ ഡിസ്പ്ലേ തൊട്ടു, അതെ കാർത്തികിന്റെ മെസ്സേജ്...
കാർത്തിക് : Good Morning ഫെസ്സ....
ഫെസ്സ പതിയേ വണ്ടി ഒന്ന് സൈഡ് ആക്കി, കാറിന്റെ സ്ക്രീനിൽ തന്നെ അവൾ മെസ്സേജ് ടൈപ്പ് ചെയ്തു....
ഫെസ്സ : Good Morning കാർത്തി, ഓഫീസിലേക്ക് ഓൺ ദി വേ ആണ്, എത്തിയിട്ട് മെസ്സേജ് അയക്കാം...
കാർത്തിക് : okay ഫെസ്സ, Drive Safe....
ഫെസ്സ : 😊😊😊
അവൾ ഒരു നിറ പുഞ്ചിരിയോടെ വണ്ടി എടുത്തു...
അരമണിക്കൂറിനുള്ളിൽ അവൾ
💬 Comments
View all comments