Chapter Title : ദി ട്രിപ്പ് [ഫിർഔൻ]
ഓഫീസിലേക്ക് എത്തി, ആദ്യം തന്നെ തലേ ദിവസത്തെ കുറച്ച് ഫയലുകൾ കൺഫെർമേഷൻ നൽകി ഡെസ്കിലേക് അയക്കാൻ ഉണ്ടായിരുന്നു, അത് തീർത്തു.... ഒരു ചൂട് കോഫി കുടിച്ചു....
പതിയെ അവൾ മൊബൈൽ എടുത്തു, ഇൻസ്റ്റാഗ്രാമിൽ കാർത്തിക്കിന്റെ ചാറ്റ് ഓപ്പൺ ചെയ്തു...
ഫെസ്സ : കാർത്തി, ഞാൻ ഓഫീസിൽ എത്തി... താൻ എവിടെയാ? ഫ്ലാറ്റിൽ ആണോ?
കാർത്തിക് ഓൺലൈനിൽ ഇല്ല, അവൾ ഫോൺ മേശയിൽ വെച്ചു... ജനാലയിലൂടെ ഒന്ന് പുറത്തേക്ക് നോക്കി... കുറേ വണ്ടികൾ നിര നിരനിരയായി അങ്ങോട്ടും ഇങ്ങോട്ടും പോവുന്നു....
പെട്ടെന്ന് അവളെ ഞെട്ടിച്ചുകൊണ്ട് അവളുടെ ഫോൺ റിങ്ങായി.....
അവൾ ആകാംഷയോടെ ഒന്ന് നോക്കി.... Instagram Call
"Kaarthik is calling you".....
അവളുടെ മുഖം നാണം കൊണ്ട് ചുവന്നു, അവൾ ഫോൺ കൈയിൽ എടുത്തു ഒരു നിമിഷം അതിലേക്ക് നോക്കി.... വല്ലാത്തൊരു അനുഭൂതി...
അവൾ Accept എന്ന് തൊട്ടു... ഫോൺ കാത്തോരം ചേർത്തു...
ഫെസ്സ : ഹലോ......
കാർത്തിക് : ഹലോ..... ഓഫീസിലേക്ക് എത്തിയോ?
ഫെസ്സ : ആ ഡാ.... എത്തി... നീയോ?
കാർത്തി : On the Way ആണ് മാഡം, ഒരു അരമണിക്കൂറിൽ എത്തും...
ഫെസ്സ : ഡ്രൈവിങ്ങിൽ ആണോ?
കാർത്തി : അതേല്ലോ.....
ഫെസ്സ : എന്നിട്ടാണോ ഈ മൊബൈലിൽ കോണിച്ചു കൊണ്ടിരിക്കുന്നത്, നാടല്ല മോനെ.... റെടാറിൽ പെട്ടാൽ 1000 പോവും....
കാർത്തി : അതൊക്കെ ഞാൻ ശ്രദ്ധിച്ചോളാം മോളെ, ബ്ലൂ ടൂത്ത് കണക്റ്റഡ് ആണ്, അത് കൊണ്ട് തല്കാലം സീൻ ഇല്ല...
ഫെസ്സ : ഹ്മ്മ്....
കാർത്തിക് : പിന്നെ, ബ്രേക്ക്ഫാസ്റ്റ്
💬 Comments
View all comments