Chapter Title : ദി ട്രിപ്പ് [ഫിർഔൻ]
ഒക്കെ കഴിച്ചോ?
ഫെസ്സ : ആ ഡാ.... കഴിച്ചു, അതൊക്കെ കഴിഞ്ഞിട്ടാ ഇറങ്ങിയത്....
കാർത്തിക് : എനിക്ക് അവിടെ ചെന്നിട്ടാ.... അറബിക് ഞങ്ങളെ തീറ്റിച്ചില്ലെങ്കിൽ ഒരു സമാധാനം കിട്ടില്ലെന്ന്.....
ഫെസ്സ : അയ്യടാ.... തീറ്റിക്കാൻ പറ്റിയൊരാള്ള്.......
കാർത്തിക് : അതെന്താ മോളെ അങ്ങനെയൊരു ടോക്ക്, ചേട്ടന് എന്താ ഒരു കുറവ്...
ഫെസ്സ : കുറവല്ല, കൂടുതൽ ഉണ്ടെങ്കിലേ ഉള്ളു....
രണ്ടുപേരും ഒന്ന് പൊട്ടി ചിരിച്ചു....
കാർത്തിക് : അതെന്താപ്പാ.... ആ കൂടുതൽ ഉള്ളത്....
ഫെസ്സ : അത്, എന്തെങ്കിലും ആയിക്കോട്ടെപാ.....
രണ്ട് പേരും വീണ്ടും ചിരിച്ചു.....
കാർത്തിക് : എന്നാലും പറയടോ....
ഫെസ്സ : പറയില്ലെടോ...
കാർത്തിക് : വാശികാരി ആണല്ലെ?
ഫെസ്സ : ഒരു പൊടിക്ക്.....
കാർത്തിക് : വാശിക്കാരിക് ഇനി എന്താ പരിപാടി...
ഫെസ്സ : ഇന്ന് ഇനി ഒന്നും ഇല്ല, ഈ മാസം വർക്ക് കുറച്ച് കുറവാണ്, അത്കൊണ്ട് വെറുതെ മൊബൈലിൽ തോണ്ടി ഇരിക്കും...
കാർത്തിക് : ഉച്ചക്ക് ഫ്രീ ആണോ?
ഫെസ്സയുടെ കാലിൽ നിന്നും ഒരു തരിപ്പ് തല വരെ കയറി, അവളുടെ കണ്ണുകൾ വിടർന്നു, ഹൃദയതാളം കാതിൽ കേൾക്കാം, ദേഹം വല്ലാതെ കുളിരുന്നു....
ഫെസ്സ : എന്താ ഡാ?
കാർത്തിക് : ഒന്ന് കാണാനായിരുന്നു....
ഫെസ്സ : എവിടെ വെച്ച്?
കാർത്തിക് : ലഞ്ച് ഏതെങ്കിലും റെസ്റ്റോറന്റിൽ ആകാം....
ഫെസ്സ മൊത്തത്തിൽ വിറക്കാൻ തുടങ്ങി, എന്ത് പറയും.... ഹാഷിം അല്ലാതെ ഒരു പുരുഷന്റെ കൂടെ താൻ ആദ്യമായായിരിക്കും ഒരു മേശയിൽ ഇരുന്നു ഭക്ഷണം പങ്കിടാൻ പോവുന്നത്, ആരെങ്കിലും കണ്ടാൽ? ആരെങ്കിലും
💬 Comments
View all comments