Chapter Title : ദി ട്രിപ്പ് [ഫിർഔൻ]
ഡോർ തുറന്ന് കൊടുത്തു... അവൾ അകത്തേക്കു കയറി ചുറ്റും ഒന്ന് നോക്കി, തിരക്കില്ല.... ശക്തമായ അമ്പിയൻസ്, അവൾ ഒരു ടേബിളിൽ പോയി ഇരുന്നു കാർത്തിക്കിനെ വിളിക്കാൻ ഫോൺ എടുത്തു.... അപ്പോളേക്കും ഒരു ടേബിൾ ഗേൾ അടുതേക്ക് വന്നു കൊണ്ട് പറഞ്ഞു...
ഗേൾ : Hai Madam.....
ഫെസ്സ : (ഒന്ന് പുഞ്ചിരിച്ചു കൊണ്ട്) Hai.....
ഗേൾ : Are you ഫെസ്സ, Madam??
ഫെസ്സ അവളെ ഒന്ന് ആശ്ചര്യത്തോടെ നോക്കി.... എന്നിട്ട് വിക്കി വിക്കി പറഞ്ഞു...
ഫെസ്സ : Yes.... I..... I... Am.....
ഗേൾ : Madam, We have a seat Reserved for you in the Beach Front, Please come with me Madam...
ഫെസ്സ പതിയെ എണീച്ചു, കാർത്തിക് നേരത്തെ തന്നെ വിളിച് സീറ്റ് ബുക്ക് ചെയ്തു വെച്ചിട്ടുണ്ടാവും എന്ന് അവൾ ഊഹിച്ചു.... ഫെസ്സ ആ യുവതിയുടെ പിന്നാലെ നടന്നു....
റെസ്റ്റോറന്റ് ന്റെ അകത്തുകൂടെ തന്നെ ഒരു വഴി, നേരത്തെ തന്നെ ബുക്ക് ചെയ്തവർക് മാത്രം നൽകുന്ന ഒരു പ്രീമിയം സ്പെയിസ്, നേരെ മുന്നിൽ കടൽ, ചുറ്റും ശാന്ത സുന്ദര അന്തരീക്ഷം, കടൽ കാറ്റ് മുടിയിഴകളെ തലോടി പോവുന്നു.... അവൾക് വേണ്ടി ഡോർ തുറന്ന് കൊടുത്ത ശേഷം ടേബിൾ ഗേൾ ഒരു ടേബിൾ ചൂണ്ടി കാണിച്ചു കൊടുത്തു.... എന്നിട്ടവൾ തിരിച്ചു പോയി....
ഫെസ്സ മന്ദം മന്ദം പോയി ആ ടേബിളിൽ ഇരുന്നു, അതിൽ ഒരു റോസാ പൂ ബൊക്ക ഇരിക്കുന്നുണ്ട്, ഫെസ്സ മെല്ലെ അത് എടുത്ത് നോക്കി.... "Hai,
💬 Comments
View all comments