Chapter Title : ദി ട്രിപ്പ് [ഫിർഔൻ]
ചാറ്റിംഗിൽ വല്യ പുലിയായിരുന്നലോ, ഇപ്പോ എന്തു പറ്റി... പൂച്ചയായല്ലോ....
അവൾ ഒരു ചിരി പാസ്സ് ആക്കി....വീണ്ടും അവൾ കണ്ണ് വെട്ടിച്ചു മാറ്റി...
കാർത്തിക് ഒന്നും മിണ്ടുന്നില്ല, പക്ഷെ മുന്നിൽ തന്നെ ഉണ്ട്...
കുറച്ച് സമയം കഴിഞ്ഞു.... എന്തെ കാർത്തിക് ഒന്നും മിണ്ടാതെ എന്ന് വെച്ച് അവൾ ഒന്നുകൂടി അവനെ നോക്കി.... അവന് ഒരു ചിരി കൊടുത്തു...
കാർത്തിക് : കഴിഞ്ഞോ? ബോധത്തിലേക് തിരിച്ചു വന്നോ? അല്ലെങ്കിൽ ഇനിയും കാത്തിരിക്കണോ?
ഫെസ്സ നാണത്തോടെ ഒരു ചിരി കൊടുത്തു...
കാർത്തിക് : എന്റെ പൊന്ന് ഫെസ്സ, ഇത് എന്ത് ടെൻഷൻ ആടോ?
ഫെസ്സ : അത്...... അത്.... പെട്ടെന്ന് കണ്ടപ്പോ.....
കാർത്തിക് : ഹ്മ്മ്മ്.... ഇപ്പോ ഓക്കേ ആയോ?
ഫെസ്സ : ഹ്മ്മ്.... ഒകെ.... ആയി....
കാർത്തിക് : എന്നാ ഒന്ന് മുഖത്തേക്ക് നോക്കിയേ..
അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി.... അവനും അവളുടെ കണ്ണിലേക് തന്നെ നോക്കിയിരുന്നു....
ഒട്ടും പ്രതീക്ഷിക്കാതെ അവൻ അവളുടെ കൈക് മുകളിലേക്ക് അവന്റെ കൈ പത്തി വെച്ചു, അവള്ളിൽനിന്നും ഒരു വിറയൽ വന്നു, ദേഹമാസകലം ഒരു കുളിര് കയറും പോലെ അവൾക് തോന്നി... ചുണ്ടുകൾ വിറക്കുന്നുണ്ട്....
അവൻ പതിയെ ആ ബോക്കക്കുള്ളിൽ നിന്നും ഒരു ചെറിയ ബോക്സ് പുറത്തെടുത്തു, ഫെസ്സ നോക്കിനിൽക്കേ ഒരു കൈ കൊണ്ട് തന്നെ അവൻ അത് തുറന്നു....
ഒരു ഡയമണ്ട് റിങ്, വളരെയേറെ ഭംഗിയുണ്ട്, ഫെസ്സ അതിലേക്കും അവനെയും മാറി മാറി നോക്കി, അവളുടെ കണ്ണുകളിൽ ആകാംഷ അവൻ കണ്ടു.... പതിയെ ചിരിച്ചു കൊണ്ട് അവൻ പറഞ്ഞു....
കാർത്തിക് : എന്താ
💬 Comments
View all comments