Chapter Title : ദി ട്രിപ്പ് [ഫിർഔൻ]
മാഷേ, പന്തം കണ്ട പെരുച്ചാഴിയെ പോലെ.... ഇത് ഒന്ന് വിരലിൽ ഇട്ട് നോക്ക്...
ഫെസ്സ : ഇത്..... ഇത്..... ഇതെനിക്കാണോ?
കാർത്തിക് : പിന്നിപ്പോ ഇവിടെ ആരാ ഉള്ളത് നമ്മൾ രണ്ടുപേരും അല്ലാതെ....
അവൾ അവനെത്തന്നെ ഒന്ന് നോക്കി....
കാർത്തിക് : അല്ലെങ്കിൽ വേണ്ട ഞാൻ തന്നെ ഇട്ടുതരാം....
അവൻ അവളുടെ കൈക്കു മുകളിൽനിന്നും അവന്റെ കൈ പിൻവലിച്ചു, ആ ബോക്സിൽനിന്ന് റിങ് പുറത്തെടുത്തു... അവളുടെ ഇടത് കൈ അവന്റെ ഇടത് കൈ കൊണ്ട് പിടിച്ചു റിങ് ഇടാൻ പോയപ്പോള്ളാണ് അവളുടെ മോതിര വിരലിൽ വേറൊരു റിങ് കിടക്കുന്നത് കണ്ടത് അതിൽ "ഹാഷിം" എന്ന് പ്രിന്റ് ചെയ്തു വെച്ചിട്ടുണ്ട്.... കാർത്തിക് ഒന്ന് നിർത്തി.... ഫെസ്സയെ നോക്കി...
ഭർത്താവ് ഭാര്യയുടെ കൈയിൽ അണിഞ്ഞ മോതിരം വലിച്ചൂരാൻ അവന് മനസ് വന്നില്ല, പക്ഷെ അവന്റെ കൈയിലുള്ള മോതിരം അവളെ അണിയിക്കാതിരിക്കാനും പറ്റില്ല...... സത്യത്തിനും ആഗ്രഹത്തിനും ഇടയിൽ കാർത്തിക് പകച്ചു നിന്നുപോയി.... വേറൊരാൾ അവളെ കല്യാണം കഴിച്ചതാണ് എന്നതിനുള്ള തെളിവാണ് ആ മോതിരം എന്നുള്ളത് സത്യം, തന്റെ കൈയിലുള്ള മോതിരം അവളെ അണിയിക്കണം എന്നുള്ളത് ആഗ്രഹം...
എന്ത് ചെയ്യണം എന്നറിയാതെ കാർത്തിക് ഒരു നിമിഷം നിശ്ചലനായി നിന്നു, അവൻ ഫെസ്സയെ നോക്കി...
ഫെസ്സ അവളുടെ മോതിര വിരലിലേക്ക് തന്നെ നോക്കിയിരിക്കുന്നുണ്ട്.... ഒരു നിമിഷം ചുറ്റും മൗനം, പരസ്പരം രണ്ട് പേരും ഒന്നും മിണ്ടിയില്ല....
പെട്ടെന്ന്, ഫെസ്സ അവളുടെ കൈയിലുള്ള ഹാഷിമിന്റെ മോതിരം പതിയെ ഊരിയെടുത്തു പേഴ്സിൽ വെച്ചു തന്റെ കൈ കാർത്തിക്ന് നേരെ നീട്ടി.... കാർത്തിക് അവളുടെ കണ്ണുകളിലേക് തന്നെ നോക്കി,
💬 Comments
View all comments