Chapter Title : ദി ട്രിപ്പ് [ഫിർഔൻ]
അവന്റെ ഒരു കൊണ...
ഫെസ്സ : Answer to me.... കാർത്തിക്....
കാർത്തിക് ഒന്ന് ഫെസ്സയുടെ നോക്കി, പതിയെ അവളുടെ കണ്ണുകളിലേക് തന്നെ നോക്കി സ്വകാര്യമെന്നോണം അവളുടെ മുഖത്തിന്റെ അടുത്ത് ചെന്നു പതിഞ്ഞ സ്വരത്തിൽ പറഞ്ഞു...
കാർത്തിക് : Yes! I Do Love You...
ഫെസ്സയുടെ മുഖം സന്തോഷം കൊണ്ട് ചുവന്നു... തുടുത്തു....
രണ്ട് പേരും മുഖത്തോട് മുഖം നോക്കിയിരുന്നു...
അപ്പോളേക്കും വൈറ്റെർ ഫുഡുമായി വന്നു, ടേബിളിൽ വെച്ചു....
രണ്ടുപേരും കഴിക്കാൻ തുടങ്ങി... അതിനിടയിൽ അവർ ഒന്നും സംസാരിച്ചില്ല, അല്ല... അവർക്ക് പിന്നെ വാക്കുകൾ വന്നില്ല.... ഇത്ര ദിവസവും ഉണ്ടായിരുന്ന വെറും സുഹൃത് ബന്ധം അല്ല എനിയങ്ങോട്ട്, പരസ്പരം മനസ് മാത്രമല്ല, ശരീരവും പങ്കിടാൻ പോവുന്ന രണ്ട് ഇണ കുരുവികൾ, ബന്ധവും, സാമൂഹ്യ പ്രതിബന്ധതയും അവരുടെ ഇഷ്ടത്തിനോ? കാമത്തിനോ? മുന്നിൽ വഴി മാറിയിരുന്നു....
രണ്ടുപേരും ഭക്ഷണം കഴിച്ചു കഴിഞ്ഞു, ഒന്നിച്ചു പോയി അവർ കൈ കഴുകി വന്നു, കുറച്ച് നേരം ആ ടേബിളിൽ തന്നെ ഇരുന്നു... പക്ഷെ രണ്ട് പേർക്കും വാക്കുകൾ വന്നില്ല...അവസാനം മൗനം ഭേദിച്ചുകൊണ്ട് കാർത്തിക്കാണ് ആദ്യം മിണ്ടിയത്...
കാർത്തിക് : ഫെസ്സ.... ബീച്ചിലേക്ക് പോയാലോ...
ഫെസ്സ : ഹ്മ്മ്... പോവാം....
കാർത്തിക് : ഇവിടെ നിൽക്, ഞാൻ ബില്ലടച്ചിട്ട് വരാം....
ഫെസ്സ : ആ....
കാർത്തിക് പോയി ബില്ലും പേ ചെയ്തു വന്നു,
അവൻ നേരെ ഫെസ്സയുടെ അടുത്ത് വന്ന് അവളുടെ കൈയ്യും പിടിച് ബീച് ലക്ഷ്യമാക്കി നടന്നു, ഒരു കൊച്ചു കുട്ടി പുറകെ നടന്നു പോവുന്നതുപോലെ അവൾ അവന്റെ കൂടെ പോയി...
💬 Comments
View all comments