Chapter Title : ദിൽ ഹേ ഫാത്തിമ [AARKEY]
അബ്ബാസ് ........ മോനെ നീ അവളെയും കുഞ്ഞിനേയും കൂടി നന്നായി നോക്കണേ ....... മാസ്സിയുടെ കാര്യം മനസ്സിൽ വച്ച് അവളോടൊന്നും തോന്നരുതേ ......... ചില ആൾക്കാർ എങ്ങിനെയാ .... പെട്ടെന്ന് അർഹിക്കാത്ത കാശ് കൈയ്യിൽ കിട്ടിയാൽ അരുതാത്തതൊക്കെ ചെയ്യും ....... ആ കുട്ടിയും കുഞ്ഞും നമ്മളോട് ഒരു തെറ്റും ചെയ്തിട്ടില്ല .... എന്താവശ്യം ഉണ്ടെങ്കിലും അവരെ സഹായിക്കാൻ മടികാണിക്കരുത് ....... ഫാത്തിമയുടെ കുഞ്ഞിന് എപ്പോയും അസുഖം ആണ് ...... നിന്നാൽ കഴിയുന്നത് നീ ചെയ്തു കൊടുക്കണം .........
അലി ...... ബാപ്പ ഒന്നുകൊണ്ടും പേടിക്കണ്ട ...... ഞാനില്ലേ ഇവിടെ ..... ബാപ്പടെ പുന്നാര മോൻ ........ ഞാൻ ഇപ്പൊ തിരിച്ചു വിളിക്കാം ...... അതുവരെ ബാപ്പ വെയിറ്റ് ചെയ്യ് ........
പിന്നെ ആ കുഞ്ഞിനോട് ഇതൊന്നും പറയരുത് ........ കെട്ടിയോന്റെ സ്വഭാവം ഇങ്ങനെയൊക്കെ ആണെന്നറിഞ്ഞാൽ അത് വെറുതെ വിഷമിക്കും ........ അത് അറിയുമ്പോൾ അറിയട്ടെ ....... അയിഷാക്കും ആകപ്പാടെ അതിനെ ഓർത്ത് ഭയങ്കര വിഷമം ....... മോൻ അവരെ നന്നയി നോക്കിക്കോണം .........
അബ്ബാസ് ഫോൺ കട്ട് ചെയ്തു ....... അൽപ്പ സമയത്തിനകം ഫൈസൽ സാഹിബ്ബിന്റെ കാൾ അലിക്ക് വന്നു ....... ഫാത്തിമ അവളുടെ ബാപ്പയാണെന്നറിഞ്ഞപ്പോൾ സ്പീക്കർ ഓൺ ചെയ്യാൻ അലിയെ കൈകൊണ്ട് കാണിച്ചു ..... അലി ഫോൺ സ്പീക്കറിലിട്ടു ........
ഫൈസൽ ........ ഹെലോ .... അബ്ബാസിന്റെ മകൻ അലിയല്ലേ ?
അലി ........ അതെ .........
ഫൈസൽ ....... ഞാൻ ഫാത്തിമയുടെ ബാപ്പയാണ് ........ മോൻ എവിടെയാ ?
അലി ........ ഞാൻ റൂമിലാണ്
💬 Comments
View all comments