Chapter Title : ദിൽ ഹേ ഫാത്തിമ [AARKEY]
ഫൈസൽ ......... ഫാത്തിയോ ?
അലി ....... അവർ താഴെയാണ് ......... യെന്ത അങ്കിൾ ?
ഫൈസൽ ......... അബ്ബാസ് വിളിച്ചിരുന്നോ ?
അലി ....... അതെ അങ്കിൾ ........ എന്നോട് കാര്യമെല്ലാം പറഞ്ഞു ........
ഫൈസൽ ........ അതൊന്നും ഇപ്പോൾ ഓളോട് പറയേണ്ട ........ അവിടെ മഴയാണെന്ന് ഓള് ഉമ്മയെ വിളിച്ചപ്പോൾ പറഞ്ഞു ..... പിന്നെ കുടുംബത്തെ ഓർത്ത് മോൻ ബേജാറാവണ്ട ....... അതെല്ലാം ഞാൻ നോക്കിക്കോളാം ....... മാസ്സി എന്തൊക്കെയാ കാട്ടിക്കൂട്ടിയിരിക്ക ണ് ....... ബാപ്പക്ക് പിറന്ന പണിയാ അവൻ ചെയ്തിരിക്കണത് ........ അവനെ ഇനി ഓൾക്ക് വേണ്ടാ ..... കുറച്ചുകാലം അവൻ അവിടെത്തെ ജയിലിൽ കിടക്കട്ടെ ....... നല്ല മുന്തിയ ജയിലാണ് അവിടെത്തേത് ....... റസ്റ്റ് എടുത്തിട്ട് പതിയെ വരട്ടെ ....... ഞാൻ ഇടപെടൂല .... എല്ലാം അറിഞ്ഞിട്ടും ഞാൻ ഫാത്തിയെ ഓർത്താണ് ഇതുവരെ ഒന്നും മുണ്ടത്തത് ........ കുറച്ചു ദിവസം ഇങ്ങനെ പോകട്ടെ ഞാൻ ഒരൂസം വന്ന് അവളെ കൂട്ടികൊണ്ട് പോയേക്കാം അതുവരെ അവൾ ഇതൊന്നും അറിയണ്ടാ .........
അലി ........ ഒന്ന് ക്ഷമിച്ചൂടെ ........ആദ്യമായിട്ടല്ലേ ?
ഫൈസൽ ....... ഇത് ആദ്യമായിട്ടൊന്നും അല്ല ........ ഇത് സ്ഥിരമായതുകൊണ്ടാ ആ ഹോട്ടലുകാര് വിളിച്ചു പറഞ്ഞേക്കണത് ........
അലി ....... കുഞ്ഞിനെ ഓർത്തെകിലും ,,,,,,, ഫാത്തിമ ചെറിയ പെണ്ണല്ലേ .... അവളുടെ ജീവിതം ........
ഫൈസൽ .......... അവന്റെ കയ്യിലിരിപ്പ് ഭയങ്കര മോശമാണ് ........ മറ്റെന്തായാലും ഞാൻ ക്ഷമിച്ചേനെ ..... പക്ഷെ ഓന്റെ ഈ സ്വഭാവം വച്ചുപൊറുപ്പിക്കാൻ പറ്റിയതല്ല ........ ഓനെ ആ
💬 Comments
View all comments