Chapter Title : ദിൽ ഹേ ഫാത്തിമ [AARKEY]
ഇനി ആർക്ക് വേണം ......
പിറ്റേന്ന് ഉമ്മയുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി അവൻ കണ്ണാടിയുടെ മുന്നിലെത്തി ആ കുഞ്ഞിന്റെ മുഖത്തേക്ക് അവൻ നോക്കി ........ അതെ താടിയും നെറ്റിയും കണ്ണും മൂക്കുമെല്ലാം എന്നെപ്പോലെതന്നെയാണ് .... പെട്ടെന്നവൻ കുഞ്ഞിനെ ഉമ്മയുടെ കൈകളിൽ ഏൽപ്പിച്ചു ........ കുഞ്ഞിനെ വാങ്ങാനായി ഫാത്തിമ അലിയുടെ ഉമ്മയുടെ അടുത്തേക്ക് വന്നു ....... അവൾ അലിയെ രൂക്ഷമായി നോക്കി ........
മാസ്സി ഫൈസലിനെ വിളിച്ച് അവന്റെ സംശയങ്ങൾ പറഞ്ഞിരുന്നു ....... ആ കുഞ്ഞ് തന്റേതല്ലെന്നും അത് അലിയുടെ കുഞ്ഞാണെന്നും ഉള്ള കാര്യം ........ ബാക്കി കോടതി തീരുമാനിക്കിട്ടെയെന്നും അവൻ ഫൈസലിനോട് പറഞ്ഞു ..... ഫൈസൽ ആദ്യം തെറി വിളിച്ചെങ്കിലും ..... മാസ്സി പറയുന്നതിൽ എന്തെങ്കിലും സത്യം ഉണ്ടോന്നറിയാൻ ഫാത്തിമയോട് സഫിയയെക്കൊണ്ട് സംസാരിപ്പിക്കാൻ തീരുമാനിച്ചു ....... ഞാറാഴ്ച വൈകുന്നേരം വീട്ടിലേക്ക് വരുന്നുണ്ടെന്ന് സഫിയ ഫാത്തിമയോടായി പറഞ്ഞു .........
ഞാറാഴ്ച വൈകുന്നേരം
സഫിയയും ഫൈസലും ഫാത്തിയെ കാണാനായി എത്തി ....... ആയിഷ കുഞ്ഞിനേയും എടുത്ത് കൊണ്ട് നടക്കുന്നത് ഫൈസലും സഫിയയും സ്രെധിച്ചു ........ അവരെ നോക്കി ചിരിച്ചുകൊണ്ട് അവർ ഫാതിയുടെ വീടിനകത്തേക്ക് കയറി .......
ഫാത്തിമ അവർക്ക് ചായ ഇടാനായി അടുക്കളയിലേക്ക് പോയി .......... കൂടെ സഫിയയും .....
സഫിയ ....... നിന്നെ കൊണ്ടു പോകാനാ ഞങ്ങൾ വന്നത് .........
ഫാത്തിമ ...... ഇന്നോ ?
സഫിയ ...... ഇന്നയാൾ യെന്ത കുഴപ്പം ?
ഫാത്തിമ ...... കുറച്ചു ദിവസം കൂടി കഴിയട്ടെ ........
സഫിയ ....... അതൊന്നും വേണ്ടാ .......... ഇന്ന് തന്നെ ഞങ്ങളോടൊപ്പം വന്നോണം
💬 Comments
View all comments