0%

Chapter Title : ഡിറ്റക്ടീവ് അരുൺ 12 [Yaser]

Author : യാസർ Read All Parts 469

സൂര്യൻ സന്തോഷത്തോടെ അയാൾക്ക് നന്ദി പറഞ്ഞു.

സൂര്യൻ ഫോൺ കട്ട് ചെയ്ത് കഴിഞ്ഞപ്പോൾ ചന്ദ്ര ദാസ് ആലോചനയിൽ മുഴുകി. ചെയ്യുന്നത് തെറ്റാണ്. പുറം ലോകമറിഞ്ഞാൽ ചിലപ്പോൾ തൊപ്പി തന്നെ തെറിച്ചേക്കും. എങ്കിലും തനിക്കത് ചെയ്ത് കൊടുക്കാതിരിക്കാൻ കഴിയില്ല. അത്രക്ക് കടപ്പാടുണ്ട് അവന്റെ അച്ഛനോട്.

അയാൾ ലാന്റ് ഫോണിൽ നിന്നും സി ഐ ശേഖരന്റെ സ്റ്റേഷനിലെ നമ്പർ ഡയൽ ചെയ്തു.

ഹലോ." അൽപ സമയത്തിനകം തന്നെ സി ഐ ശേഖറിന്റെ ശബ്ദം അയാളുടെ കാതുകളിലേക്കെത്തി.

"ശേഖർ ഞാൻ എസ് പി ചന്ദ്രദാസാണ്."

"എന്താ സാർ പ്രത്യേഗിച്ച്."

"കുറച്ചുമുമ്പ് സൂര്യൻ എന്നെ വിളിച്ചിരുന്നു."

"ഞാൻ അവനെയും വിളിച്ചിരുന്നു സർ."

"ഉവ്വ്. അവൻ പറഞ്ഞിരുന്നു. താൻ അവനെ വിളിച്ച് പറഞ്ഞ കാര്യങ്ങൾ സത്യമാണോ.?"

"അതേ സാർ."

"എങ്കിൽ ഒരു കാര്യം ചെയ്യൂ. എത്രയും പെട്ടന്ന് തന്നെ എസ് ഐ സ്വാമിനാഥൻ തയ്യാറാക്കിയ ആ അന്വേഷണ റിപ്പോർട്ട് എനിക്ക് കിട്ടണം. ഉടൻ പുറപ്പെട്ടോളൂ."

"ശരി സാർ. ഇപ്പോൾ തന്നെ പുറപ്പെടാം." ശേഖരൻ ആ കോൾ കട്ട് ചെയ്തു.

അയാൾ മേശപ്പുറത്തിരുന്ന ഫയലുമെടുത്ത് പുറത്തിറങ്ങി. ഒരു പോലീസ് ഡ്രൈവറെ തിരഞ്ഞപ്പോഴാണ് കോൺസ്റ്റബിൾ രാമൻ പോലീസ് ജീപ്പിന് സമീപത്തായി നിൽക്കുന്നത് കണ്ടത്.

"എടോ വണ്ടിയെടുക്ക്." ശേഖരൻ അയാളോട് അജ്ഞാത സ്വരത്തിൽ പറഞ്ഞു.

"എങ്ങോട്ടാണ് സാർ." അയാൾ വിനയത്തോടെ ചോദിച്ചു.

"സ്ഥലം പറഞ്ഞാലേ താൻ വണ്ടിയെടുക്കൂ...?" കോപത്തോടെ ശേഖരൻ ചോദിച്ചു.

"അല്ല സാർ." അയാൾ ജീപ്പിലേക്ക് കയറി അത് സ്റ്റാർട്ട് ചെയ്തു. അയാളുടെ മനസ്സിൽ സി ഐ ശേഖരനോട് ഈർഷ്യ തോന്നി.

കോൺസ്റ്റബിൾ രാമൻ ജീപ്പ് സ്റ്റാർട്ട്

💬 Comments

View all comments