Chapter Title : ഡിറ്റക്ടീവ് അരുൺ 12 [Yaser]
ചെയ്തപ്പോൾ ശേഖരൻ വന്ന് കോ-ഡ്രൈവിങ്ങ് സീറ്റിൽ കയറി.
"എങ്ങോട്ടാണ് സാർ." തന്റെ മനസ്സിലെ ഈർഷ്യ ഉള്ളിലൊതുക്കിക്കൊണ്ട് രാമൻ വീണ്ടും ശേഖരനോട് ചോദിച്ചു.
"നേരെ വിട്."
"എങ്ങോട്ടാണെന്ന് പറഞ്ഞാൽ മര്യാദക്ക് വണ്ടിയോടിക്കാമായിരുന്നു." ജീപ്പ് മുന്നോട്ടെടുത്ത് കൊണ്ട് രാമൻ പറഞ്ഞു.
"എസ് പി ഓഫീസിലേക്ക്." സി ഐ ശേഖരൻ പറഞ്ഞു.
രാമൻ ഗിയർ ചെയ്ഞ്ച് ചെയ്ത് ആക്സിലേറ്ററിൽ കാലമർത്തി. ജീപ്പ് ഒരു മുരൾച്ചയോടെ മുമ്പോട്ട് കുതിച്ചു.
യാത്രയുടെ പകുതി ദൂരം പിന്നിട്ടപ്പോഴാണ് കോൺസ്റ്റബിൾ രാമന്റെ ഫോൺ ബെല്ലടിച്ചത്. അയാൾ സി ഐ ശേഖരനെ ഒന്ന് നോക്കിയ ശേഷം വണ്ടി റോഡ് സൈഡിലായി ഒതുക്കി.
"ആരാടോ.?" ഫോൺ ബെല്ലടിക്കുന്നത് കേട്ട് ജീപ്പ് സൈഡാക്കി നിർത്തിയ രാമനോട് ശേഖരൻ ചോദിച്ചു.
"നോക്കട്ടെ സാർ.'' അയാൾ പോക്കറ്റിൽ നിന്നും ഫോണെടുത്ത് കൊണ്ട് പറഞ്ഞു.
അയാൾ ഫോണിന്റെ നോക്കിയപ്പോൾ സ്വാമിനാഥന്റെ നമ്പറാണ് ഡിസ്പ്ലേയിൽ തെളിഞ്ഞത്. അയാൾ ശേഖരന്റെ മുഖത്തേക്ക് നോക്കി.
"സ്വാമിനാഥൻ സാറാണ് വിളിക്കുന്നത്. എടുക്കട്ടെ സാർ." അയാൾ ചോദിച്ചു.
"കണ്ട അലവലാതികളോട് സംസാരിച്ചിരിക്കാൻ തൽകാലം സമയമില്ല. താൻ വേഗം വണ്ടിയെടുക്ക്. എത്രയും പെട്ടന്ന് എസ് പി ഓഫീസിലെത്താനുള്ളതാ." അയാൾ കർക്കശമായ സ്വരത്തിൽ പറഞ്ഞു.
"അത്.. സാർ..." രാമൻ എന്തോ പറയാനാഞ്ഞു.
"കൂടുതൽ വിശദീകരണമൊന്നും വേണ്ട വണ്ടിയെടുക്ക്." അയാൾ ആഞ്ജാപിച്ചു.
അത് കേട്ട രാമൻ ഫോൺ സൈലന്റാക്കിയ ശേഷം അത് പോക്കറ്റിലിട്ട് മുറുമുറുപ്പോടെ ജീപ്പ് വീണ്ടും സ്റ്റാർട്ട് ചെയ്തു.
എസ് പിയുടെ ഓഫീസിൽ എത്തുന്നത് വരെ രാമൻ ആ ഫോൺ അറ്റന്റ് ചെയ്തില്ല. അയാൾക്കും സി ഐ ശേഖരനെ പേടിയായിരുന്നു.
എസ് പി ചന്ദ്ര ദാസിന്റെ
💬 Comments
View all comments