0%

Chapter Title : ഡിറ്റക്ടീവ് അരുൺ 12 [Yaser]

Author : യാസർ Read All Parts 474

സാറ് അൽപം ദേഷ്യത്തിലായിരുന്നു."

"നന്ദൻ മേനോന്റെ മരണവുമായി ബന്ധപ്പെട്ട് ഞാൻ നടത്തിയ അന്വേഷണ റിപ്പോർട്ടുമായാണ് അയാൾ പോയത്. അത് എന്തിനാണെന്ന് അറിയാനായിരുന്നു ഞാൻ നിങ്ങളെ വിളിച്ചത്."

"സി ഐ സാറിന്റെ കയ്യിൽ ഒരു ഫയൽ ഞാനും കണ്ടിരുന്നു. കൂടുതൽ ഡീറ്റെയ്ൽസ് ഒന്നും പറഞ്ഞില്ല."

"ഉം... കൂടുതൽ എന്തെങ്കിലും അറിയുകയാണെങ്കിൽ വിളിക്കണേ രാമേട്ടാ."

"വിളിക്കാം സാർ." അയാൾ ഫോൺ കട്ട് ചെയ്ത് ആലോചനയിൽ മുഴുകി.

❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️

"അപ്പോൾ സംഗതി കുറച്ച് കുഴപ്പം പിടിച്ച കേസാണല്ലേ.?" ശേഖരൻ കൊണ്ട് വന്ന സ്വാമിനാഥന്റെ അന്വേഷണ റിപ്പോർട്ട് വായിച്ചതിനു ശേഷം ചന്ദ്രദാസ് സിഐ ശേഖരനോട് ചോദിച്ചു.

"കുറച്ചല്ല സാർ. കുറച്ച് കൂടുതൽ കുഴപ്പം പിടിച്ച കേസാണ്." ശേഖരൻ വിശദീകരിച്ചു.

"അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയാൽ പിന്നെ ഈ പ്രശ്നമൊന്നുമുണ്ടാവില്ലെന്നാണോ നിങ്ങൾ പറയുന്നത്.?"

"അതേ സാർ. നമ്മുടെ വരുതിക്ക് നിർത്താൻ പറ്റുന്ന ഒരാളാണ് കേസ് അന്വേഷിക്കുന്നതെങ്കിൽ നമ്മൾ ആഗ്രഹിക്കുന്ന രീതിയിലുള്ള അന്വേഷണ റിപ്പോർട്ടാണ് ലഭിക്കുക."

"ഓകെ. ഞാൻ ഒന്ന് ആലോചിക്കട്ടെ."

"ശരി സാർ."

"നിങ്ങൾ മടങ്ങിക്കോളൂ. ഞാനൊരു തീരുമാനമെടുത്ത ശേഷം വിവരങ്ങൾ അറിയിക്കാം."

"സാർ ഈ ഫയൽ ഇവിടെ വെക്കേണ്ടതായിട്ടുണ്ടോ.?" സി ഐ ശേഖരൻ ഒരു സംശയത്തോടെ ചോദിച്ചു.

"വേണ്ട. നിങ്ങൾ കൊണ്ട് പോയിക്കോളൂ."

"ശരി സാർ." അയാൾ അറ്റൻഷനായി എസ് പി ചന്ദ്രദാസിന് സല്യൂട്ട് ചെയ്ത ശേഷം ഫയലുമെടുത്ത് പുറത്തേക്കിറങ്ങി.

സി ഐ ശേഖരൻ പുറത്തേക്കിറങ്ങിയ ഉടൻ തന്നെ ചന്ദ്രദാസ് ലാന്റ് ഫോണിൽ സൂര്യന്റെ നമ്പർ ഡയൽ ചെയ്തു.

"ഹലോ സാർ. എന്തായി കാര്യങ്ങൾ.?" ആ ഫോൺ കോൾ കാത്തിരുന്നെന്ന പോലെ മറുഭാഗത്ത് കോൾ

💬 Comments

View all comments