0%

Chapter Title : ഡിറ്റക്ടീവ് അരുൺ 12 [Yaser]

Author : യാസർ Read All Parts 475

അറ്റന്റ് ചെയ്ത സൂര്യന്റെ ആകാംഷയോടെയുള്ള ശബ്ദം അയാളുടെ കാതുകളിലേക്കെത്തി.

"സൂര്യാ. സി ഐ ശേഖരൻ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് തെളിയിക്കുന്നൊരു അന്വേഷണ റിപ്പോർട്ടുമായാണ് അയാൾ വന്നത്. നീ ഒന്ന് കരുതിയിരിക്കണം."

"ഞാനെന്തിന് കരുതണം സാർ. ഇത് വരെയും എനിക്കെതിരെയുള്ള ഒരു തെളിവ് പോലും പോലീസിന് ലഭിച്ചിട്ടില്ല."

"നീ പറഞ്ഞത് ശരിയാണ്. നന്ദൻ മേനോന്റെ മരണം ആത്മഹത്യയല്ല മറിച്ച് അതൊരു കൊലപാതകമാണെന്ന് മാത്രമേ ആ റിപ്പോർട്ട് ശരിവെക്കുന്നുള്ളു. എങ്കിലും നിനക്കാ മരണത്തിൽ വല്ല പങ്കു മുണ്ടെങ്കിൽ കേസ് എങ്ങനെയും ഒതുക്കി തീർക്കുന്നതാണ് നല്ലത്."

"ഞാനെന്താ ചെയ്യേണ്ടതെന്ന് സാറ് പറഞ്ഞാൽ മതി."

"തൽകാലം ഇപ്പോൾ ആ കേസ് അന്വേഷിക്കുന്ന എസ് ഐയെ അന്വേഷണത്തിൽ നിന്ന് ഒഴിവാക്കാം. പകരം നമ്മുടെ സൈഡ് നിൽക്കുന്ന ഒരാളെ ആ കേസ് ഏൽപ്പിക്കാം."

"അതാണ് സാർ വേണ്ടത്."

"അതിന് കുറച്ച് ചിലവുകളുണ്ട്."

"അതിനെന്താ സാർ നമുക്ക് വേണ്ടത് ചെയ്യാം. സാറൊന്ന് പറഞ്ഞാൽ മതി."

"എങ്കിൽ വൈകിട്ട് നമുക്കൊന്ന് നേരിൽ കാണാം "

"ഷുവർ സാർ."

"എങ്കിൽ ഞാൻ സംഭവം നടക്കുന്ന സ്റ്റേഷനിലേക്ക് പോവട്ടെ. സ്വാമിനാഥന്റെ കയ്യിൽ നിന്ന് അന്വേഷണം സത്യനാഥന്നെ ഏൽപ്പിക്കണം."

"ശരി സാർ. ഞാൻ സാറിനെ കൂടുതൽ ശല്യം ചെയ്യുന്നില്ല." സൂര്യൻ ഫോൺ കട്ട് ചെയ്ത് പോക്കറ്റിലിട്ടു.

❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️

അരുണും അലിയും പ്രേമചന്ദ്രന്റെ വീട്ടിൽ നിന്ന് പോയത് അലി സിഗരറ്റ് വാങ്ങാൻ പോയ കടയിലേക്കായിരുന്നു. അവിടെ നിന്ന് അയാൾ പറഞ്ഞ കാര്യങ്ങളത്രയും അരുൺ തന്റെ ഫോണിൽ അയാളറിയാതെ റെക്കോർഡ് ചെയ്തു.

അവിടെ നിന്നും പിന്നീടവർ പോയത് അരുണിന്റെ വീട്ടിലേക്കായിരുന്നു. അലി വരച്ച് നൽകിയ ചിത്രം

💬 Comments

View all comments