0%

Chapter Title : ഡിറ്റക്ടീവ് അരുൺ 12 [Yaser]

Author : യാസർ Read All Parts 478

വീട്ടിൽ നിന്ന് വന്ന വേഷത്തിലായിരുന്നതിനാൽ പിന്നെ വസ്ത്രം മാറാൻ ഒരുങ്ങിയില്ല. അവൻ നേരെ പുറത്തേക്ക് നടന്നു.

"അലീ, ബസ്സിന് പോവാനുള്ള പൈസയുണ്ടോ നിന്റെ കയ്യിൽ." അരുൺ ഓർത്തെടുത്താണ് ചോദിച്ചത്.

"ഒരു നൂറ് രൂപ കൂടി കയ്യിലുണ്ട് സാർ."

"ഇന്നാ ഇത് കൂടി വെച്ചോ എന്തെങ്കിലും ആവശ്യമുണ്ടെങ്കിലോ.?" അരുൺ താൻ ഇരിക്കുന്നിടത്ത് നിന്ന് എഴുന്നേറ്റ് പോക്കറ്റിൽ നിന്ന് രണ്ട് നൂറിന്റെ നോട്ടുകൾ എടുത്ത് അലിയുടെ അടുത്തേക്ക് നടന്ന് കൊണ്ട് പറഞ്ഞു.

അപ്പോഴാണ് അരുണിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ ബെല്ലടിച്ചത്. അവൻ പണം അലിക്ക് കൈമാറിയ ശേഷം ഫോണെടുത്ത് നമ്പർ നോക്കി. പരിചയമില്ലാത്ത നമ്പർ ആണ്.

"ഹലോ." അവൻ കോൾ അറ്റന്റ് ചെയ്തു.

"അയ്യാ. കമലേഷ് പേശ്റേൻ." മറുവശത്ത് നിന്നുള്ള ശബ്ദം അരുണിന്റെ കാതിലേക്കെത്തി.

അരുണിന് ആളെ മനസ്സിലായി. പൊള്ളാച്ചിയിലെ ഷൺമുഖന്റെ കാര്യസ്ഥൻ. അരുൺ അലിയുടെ മുഖത്തേക്ക് നോക്കിശേഷം അവനോട് അവിടെ നിൽക്കാൻ ആംഗ്യം കാണിച്ച ശേഷം ഫോൺ ലൗഡ് സ്പീക്കറിൽ ഇട്ടു.

"എന്നാ കമലേഷ്. എന്ന പ്രച്നം. ശൊല്ലുങ്കോ.?" അരുൺ തനിക്കറിയാവുന്ന തമിഴിൽ സംസാരിച്ചു.

"സാർ. നീങ്ക മലയാളത്തിലേ ശൊല്ലുങ്കോ. എനക്ക് മലയാളം തെരിയും."

"എന്നാൽ വിളിച്ച കാര്യം പറയൂ കമലേഷ്."

"സാർ. ഉങ്കളെ ഷൺമുഖൻ അയ്യാ പാക്കണംന്ന് ശൊന്നാച്ച്. നീങ്ക ഇങ്കെ വരുവീങ്കളാ."

"സോറി കമലേഷ്. ഇപ്പോൾ ഞാനൊരു കേസുമായി ബന്ധപ്പെട്ട് അൽപം തിരക്കിലാണ്. രണ്ട് ദിവസം കഴിയും ഞാൻ ഫ്രീയാവാൻ അത് കഴിഞ്ഞ് വന്നാൽ മതിയോ.?"

"സാർ ഞാൻ അയ്യാവുക്ക് കൊടുക്കിറേൻ. അയ്യാ പേശണംന്ന് ശൊന്നാച്ച്."

"ശരി."അവൻ ഫോൺ കൊടുക്കാനുള്ള സമ്മതം നൽകി.

തുടർന്ന്

💬 Comments

View all comments