Chapter Title : ഡിറ്റക്ടീവ് അരുൺ 12 [Yaser]
കമലേഷ് ഫോൺ ഷൺമുഖന് കൈമാറുന്നതിന്റെ ശബ്ദവും അവന്റെ കാതിലേക്കെത്തി.
"ഹലോ അരുൺ." ഷൺമുഖന്റെ ആഢ്യത്വം നിറഞ്ഞ ശബ്ദം അവന്റെ കാതിലേക്കെത്തി.
"ശൊല്ലുങ്കൊ അയ്യാ. അയ്യാവുക്ക് എന്നെ പാക്കണംന്ന് കമലേഷ് ശൊന്നാച്ച്. എന്നാ അയ്യാ പ്രച്നം.?" അരുൺ ചോദിച്ചു.
"എൻ മകളെ കാണാമൽ പോയി ചില നാട്കലാക്കി വിട്ടനാ. അത് താൻ എന്നെ തൊന്തരവ് ചെയ്യും പ്രച്ചനൈ." [എൻ്റെ മകളെ കാണാതായിട്ട് കുറച്ച് ദിവസമായി. അതാണ് എന്നെ അലട്ടുന്ന പ്രശ്നം.] വ്യസനത്തോടെയായിരുന്നു ഷൺമുഖൻ അത് പറഞ്ഞത്.
" എനക്കും കമലേഷ് തകവൽ കൊടുത്താർ." [കമലേഷ് പറഞ്ഞ് ഞാനും വിവരമറിഞ്ഞിരുന്നു.] പൊള്ളാച്ചിൽ വെച്ച് കമ ലേഷിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ സ്മരിച്ചു കൊണ്ട് അരുൺ പറഞ്ഞു.
"കമലേഷ് എന്നോട് അതെയും ശൊന്നാർ." [എന്നോട് കമലേഷ് അതും പറഞ്ഞു.]
"ഇപ്പോത് എന്നെെ പാർപ്പത് ആ വ ശുമാ.?" [ഇപ്പോൾ എന്നെ കാണേണ്ട അത്യാവശ്യമുണ്ടോ.?] കമലേഷ് അത് പറയുമെന്ന് അറിയാവുന്നതിനാൽ അരുൺ നേരെ വിഷയത്തിലേക്ക് കടന്നു.
"ആമാ. നീങ്കൾ തേടുവത് കാണാമൽ പോയ പൊണ്ണ് വളക്ക് എന്ന് കമലേഷ് കുറിനാർ. അപ്പോത് എനക്ക് എൻ മകളെ നിനൈവിൽ വരുകിറേൻ. എന്നവേ ഉങ്കള്ക്ക് ഉദവി ശെയ്യാൻ നാൻ മുടിവ് ശെയ്തേൻ." [നിങ്ങൾ അന്വേഷിക്കുന്നതും ഒരു കുട്ടിയെ കാണാതായ കേസ് ആണെന്ന് കമലേഷ് പറഞ്ഞു. ആ സമയത്ത് എനിക്കെൻ്റെ മകളെ ഓർമ്മ വന്നു. അത് കൊണ്ട് നിങ്ങളെ സഹായിക്കാൻ ഞാൻ തീരുമാനമെടുത്തു.]
"അന്ത ലാറിയെ അങ്കെ കൊണ്ട് വന്തവർകളെ പുടിക്ക മുടിഞ്ചാൽ നന്രാക ഇരിക്കും." [ആ ലോറി അവിടെ കൊണ്ടുവന്നവരെ കണ്ടെത്താൻ കഴിഞ്ഞാൽ അത് വളരെ
💬 Comments
View all comments