Chapter Title : ഡിറ്റക്ടീവ് അരുൺ 12 [Yaser]
അന്ന് ഞങ്ങളോട് പറഞ്ഞത്." കടക്കാരനിൽ നിന്നും ആ ചോദ്യം അവൻ പ്രതീക്ഷിച്ചിരുന്നത് കൊണ്ട് അതിനുള്ള ഉത്തരവും അവൻ നേരത്തെ തന്നെ തയ്യാറാക്കി വെച്ചിരുന്നു.
"അത് ശരി. അങ്ങനെയാണല്ലേ കാര്യങ്ങൾ. അയാൾ ഇവിടെയുള്ള ആളൊന്നുമല്ല. പക്ഷേ അപൂർവ്വമായി ഇതുവഴി ഒക്കെ പോകാറുണ്ട്." അയാൾ വിശദീകരിച്ചു.
"അപ്പോൾ ചേട്ടന് അയാളെ അവസാനമായി കണ്ടത് എന്നാണെന്ന് ഓർമ്മയില്ല അല്ലേ.?" അലി തന്റെ ചോദ്യം വീണ്ടും ആവർത്തിച്ചു.
"നിക്ക്.. ഒന്ന് ആലോചിക്കട്ടെ." അയാൾ മറുപടി നൽകി. വലതുകൈ ചെവിക്കു മുകളിലായി അമർത്തി മുടിയിഴകൾ വിരലുകളിൽ കൊരുത്ത് വലിച്ചു കൊണ്ട് ആലോചനയിൽ മുഴുകി.
"ആ... ഓർമ്മ വന്നു. ദാ.. ആ വീട്ടിലെ കുട്ടിയെ കാണാതായ ദിവസം അവൻ ഒരു ബൈക്കിൽ അവിടെ ഇരിക്കുന്നത് കണ്ടിരുന്നു." സംഭാഷണത്തിന്റെ തുടക്കത്തിൽ പ്രേമചന്ദ്രന്റെ വീടിനുനേരെ ചൂണ്ടിയും. പിന്നീട് രശ്മി കോളേജിലേക്ക് പോകുന്ന വഴിക്ക് നേരെ ചൂണ്ടിയും അയാൾ പറഞ്ഞു.
"അത് കഴിഞ്ഞിട്ട് ഇപ്പോൾ കുറെ ദിവസം ആയില്ലേ.?"
"ആ കുറേ ദിവസം കഴിഞ്ഞു ഏതാണ്ട് രണ്ടാഴ്ച." അയാൾ ബാക്കി ഇരുപത് രൂപയും അലിയുടെ കയ്യിൽ നിന്ന് വാങ്ങിയ ചിത്രവും അവന് തിരികെ നൽകിക്കൊണ്ട് പറഞ്ഞു.
അലി അത് വാങ്ങിക്കൊണ്ട് പ്രേമചന്ദ്രന്റെ വീട് ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി.
"അതേയ്.... അയാൾ ആ വീട്ടിലും വന്നിട്ടുണ്ട്. കുറേ ദിവസം മുമ്പ് കുറേ കൂട്ടുകാരോടൊപ്പം ആ വീട്ടിൽ നിന്ന് ഇറങ്ങി, അയാൾ പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്."
"എന്ത്." അലി കടക്കാരന് നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു. കടക്കാരൻ ചൂണ്ടിയത് അവന്റെ പിന്നിൽനിന്ന് ആയതുകൊണ്ട് അവനത് കണ്ടിരുന്നില്ല.
"കുറേ ദിവസം മുമ്പ് രശ്മിയുടെ വീട്ടിൽ
💬 Comments
View all comments