Chapter Title : ഡിറ്റക്ടീവ് അരുൺ 12 [Yaser]
നിന്നും ആ പയ്യൻ ഇറങ്ങിപ്പോകുന്നത് ഞാൻ കണ്ടിരുന്നു." അയാൾ ഒന്നുകൂടി പറഞ്ഞു.
"ഓക്കേ താങ്ക്സ്. ഇനി ആ വീട്ടിൽ പോയി ഒന്ന് ചോദിച്ചു നോക്കട്ടെ. എന്തെങ്കിലും വിവരം കിട്ടാതിരിക്കില്ല." അലി കടക്കാരന് നന്ദി പറഞ്ഞു കൊണ്ട് പ്രേമചന്ദ്രന്റെ വീട് ലക്ഷ്യമാക്കി നടന്നു. അരുൺ തന്നോട് ദേഷ്യപ്പെട്ട് നിന്റെ സങ്കടം അവനിൽ നിന്നും പാടെ വിട്ടു ഒഴിഞ്ഞിരുന്നു.
❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️
"അപ്പോൾ നിന്നെ ആക്രമിക്കാൻ ശ്രമിച്ച വ്യക്തി ഈ വീട്ടിലും മുമ്പൊരിക്കൽ വന്നിട്ടുണ്ട് എന്നാണോ നീ പറഞ്ഞു വരുന്നത്." അലി പറഞ്ഞത് മുഴുവനും ശ്രദ്ധിച്ചു കേട്ട അരുൺ ചോദിച്ചു.
"അതുമാത്രമല്ല സർ. ആ വ്യക്തിക്ക് രശ്മിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് എന്തെങ്കിലുമൊരു പങ്കുണ്ടെന്നും ഞാൻ ഉറച്ചു വിശ്വസിക്കുന്നു." അലി വാചാലനായി.
"എങ്കിൽ നീ വരച്ച ചിത്രം ഇങ്ങ് എടുക്ക്. നമുക്ക് അത് പ്രേമചന്ദ്രനെ ഒന്ന് കാണിച്ചു നോക്കാം. ഒരുപക്ഷേ അയാൾക്കും പരിചയം ഉണ്ടാവാം."
"ശരി സാർ." അവൻ പോക്കറ്റിൽ നിന്ന് താൻ വരച്ച ആ ചിത്രവും ഫിൽറ്ററിന്റെ പേക്കറ്റും ബാക്കി കിട്ടിയ ഇരുപത് രൂപയും എടുത്ത് അരുണിന് നൽകിക്കൊണ്ട് പറഞ്ഞു.
അരുൺ അതെല്ലാം വാങ്ങി. ഫിൽറ്ററും പൈസയും പോക്കറ്റിലിട്ട് ശേഷം അയാൾ ആ കടലാസ് നിവർത്തി ആ ചിത്രത്തിലേക്ക് മിഴികൾ നട്ടു.
"എവിടെയോ കണ്ടത് പോലെ ഉണ്ട്. പക്ഷേ അത് അവിടെ വച്ചാണ് എന്ന് മനസ്സിലാകുന്നില്ല." അരുണ് ചിത്രത്തിലേക്ക് കുറച്ചുനേരം സൂക്ഷിച്ചു നോക്കിയ ശേഷം മറുപടി പറഞ്ഞു. അവൻ അത് മടക്കി പോക്കറ്റിൽ ഇട്ടുകൊണ്ട് കസേരയിൽ നിന്ന് എഴുന്നേറ്റു.
"അല്ല. നീ അയാളോട് സംസാരിച്ചിരുന്ന സമയത്ത് നിന്നെയും അയാളുടെയും സംഭാഷണങ്ങളെ നീ
💬 Comments
View all comments