Chapter Title : ഡിറ്റക്ടീവ് അരുൺ 12 [Yaser]
അവർക്കെതിരെ താൻ മുമ്പ് ഇരുന്നിരുന്ന കസേരയിൽ അയാൾ വീണ്ടും ഇരിപ്പുറപ്പിച്ചു.
"സർ ഈ കേസുമായി ബന്ധപ്പെട്ട് ഒരാളുടെ രേഖാചിത്രം തയ്യാറാക്കിയിട്ടുണ്ട്. ഇയാളെ പരിചയം ഉണ്ടോ എന്ന് ഒന്ന് നോക്കൂ." അരുൺ അലി നൽകിയ ചിത്രം പ്രേമചന്ദ്രനെ കാണിച്ചുകൊണ്ട് ചോദിച്ചു.
"എവിടെ നോക്കട്ടെ." അയാള് ചിത്രം വാങ്ങി കൊണ്ടു പറഞ്ഞു. ശേഷം അയാളുടെ മിഴികൾ ആ ചിത്രം അരിച്ചുപെറുക്കി.
"ഇവനെ എനിക്കറിയാം." അതിനുശേഷം അയാൾ പറഞ്ഞു.
"ഇവനെ നിങ്ങൾ എവിടെ വെച്ചാണ് കണ്ടത്." ആകാംക്ഷയോടെ അരുൺ ചോദിച്ചു.
"ഇവനെ ഇവിടെ വച്ച് തന്നെയാണ് കണ്ടത്. സൂര്യന്റെ കൂടെ ഒന്ന് രണ്ട് തവണ വന്നിട്ടുണ്ട്." ആലോചനയോടെ പ്രേമചന്ദ്രൻ പറഞ്ഞു.
"സൂര്യനോ.?" അരുൺ ഞെട്ടലോടെ ചോദിച്ചു.
"അതെ." പ്രേമചന്ദ്രൻ വീണ്ടും പറഞ്ഞു.
അപ്പോൾ സൂര്യനും ഇതിൽ ബന്ധമുണ്ടോ. അതോ ഇവൻ മാത്രമോ.? അപ്പോൾ ഗോകുലിന്റെ ഊഹങ്ങൾ എല്ലാം ശരിയായിരുന്നു. അരുണിന്റെ മനസ്സിൽ പലവിധ ചിന്തകൾ അടിഞ്ഞുകൂടി.
"ഇവന്റെ പേര്, അഡ്രസ്സ് അങ്ങനെ എന്തെങ്കിലും അറിയുമോ." അരുൺ വീണ്ടും ചോദിച്ചു.
"ഇല്ല. വേണമെങ്കിൽ സൂര്യനെ വിളിച്ചു അന്വേഷിക്കാം." അയാൾ മറുപടി നൽകി.
"വേണ്ട. സൂര്യനെ വിളിക്കണ്ട. ഒരുപക്ഷേ സൂര്യൻ ഇതിനു പുറകിൽ ഉണ്ടെങ്കിൽ അത് നമുക്ക് വലിയ തലവേദനയുണ്ടാക്കും."
"പിന്നെ എന്ത് ചെയ്യാനാണ് നിങ്ങളുടെ പ്ലാൻ."
"ഒന്ന് സൂര്യനെ പിന്തുടർന്നു നോക്കാം. നമ്മൾ പ്രതീക്ഷിക്കുന്ന പോലെ ഒരു ബന്ധം സൂര്യനും ഇവനും തമ്മിൽ ഉണ്ടെങ്കിൽ കാര്യങ്ങൾ എളുപ്പമായി."
"എന്തുതന്നെയായാലും വേണ്ടില്ല. എനിക്ക് എന്റെ മോളെ എത്രയും പെട്ടെന്ന് കിട്ടിയാൽ മതി."
"രശ്മി ജീവനോടെ ഉണ്ടെന്ന രഹസ്യം നന്ദൻ മേനോൻ മനസ്സിലാക്കിയെന്ന് അതിന് പിന്നിലുള്ളവർ
💬 Comments
View all comments