0%

Chapter Title : ഡിറ്റക്ടീവ് അരുൺ 12 [Yaser]

Author : യാസർ Read All Parts 465

മനസ്സിലാക്കിയതുകൊണ്ടാണ് അദ്ദേഹം ഇന്ന് നമ്മോടൊപ്പം ഇല്ലാത്തത്. അതുപോലെ ആ കൂട്ടത്തിൽ ഒരാളെ ഞാൻ തിരിച്ചറിഞ്ഞു എന്ന കാര്യം അവർ മനസ്സിലാക്കിയാൽ ഒരുപക്ഷേ ഞാനും നാളെ ഉണ്ടാകാനിടയില്ല. സൊ ഇനിയുള്ള നമ്മുടെ നീക്കങ്ങളെല്ലാം വളരെ രഹസ്യമായി തന്നെ വേണം." അരുൺ കാര്യത്തിന്റെ ഗൗരവം പ്രേമചന്ദ്രൻ മനസ്സിലാക്കാനായി പറഞ്ഞു.

❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️

നന്ദൻ മേനോന്റെ മരണത്തെക്കുറിച്ചുള്ള തന്റെ നിഗമനങ്ങളും, സാക്ഷിമൊഴികളും അന്വേഷണ റിപ്പോർട്ടും എഴുതിത്തയ്യാറാക്കിയ ഫയലുമായി എസ് ഐ സ്വാമിനാഥൻ സി ഐ ശേഖറിന്റെ ഓഫീസിലേക്ക് നടന്നു.

"സർ." ഓഫീസിൽ തന്നെ ഔദ്യോഗിക കസേരയിൽ അലസമായി ഇരിക്കുന്ന ശേഖറിന്റെ ശ്രദ്ധ കിട്ടാനായി സ്വാമിനാഥൻ മുരടനക്കി.

എസ് കമിൻ. സി ഐ ശേഖരൻ കസേരയിൽ നേരെ ഇരുന്നുകൊണ്ട് പറഞ്ഞു സ്വാമിനാഥൻ അകത്തുകയറി അറ്റൻഷനായി അയാൾക്ക് ഒരു സല്യൂട്ട് കൊടുത്തു.

ഉം.." സിഐ ശേഖരൻ ചോദ്യഭാവത്തിൽ സ്വാമിനാഥനെയും അയാളെ കയ്യിലിരിക്കുന്ന ഫയലും മാറി മാറി നോക്കി.

"സർ. ഇത് ഇന്നലെ ലോഡ്ജ് മുറിയിൽ വെച്ച് കണ്ടെത്തിയ നന്ദൻ മേനോന്റെ മരണത്തെക്കുറിച്ചുള്ള എന്റെ അന്വേഷണ റിപ്പോർട്ട് ആണിത്." സ്വാമിനാഥൻ ഫയൽ സിഐ ശേഖരന്റെ മേശപ്പുറത്ത് വെച്ച് കൊണ്ട് പറഞ്ഞു.

"അതിന്." അയാൾ വീണ്ടും സ്വാമിനാഥനെ നോക്കിക്കൊണ്ട് ചോദിച്ചു.

"സർ അയാളുടെ മരണം ഒരു ആത്മഹത്യ അല്ലെന്നും അതൊരു കൊലപാതകമാണെന്നും ഉള്ളതിന്റെ വ്യക്തമായ തെളിവുകൾ എനിക്ക് ലഭിച്ചിട്ടുണ്ട്. അത് സാറിന് എന്റെ ഈ അന്വേഷണ റിപ്പോർട്ട് വായിച്ചാൽ മനസ്സിലാകും. അതുകൊണ്ടു തന്നെ ഈ കേസിന്റെ ഇനിയുള്ള അന്വേഷണ ചുമതല എനിക്ക് തന്നെ തരണമെന്ന് അഭ്യർത്ഥിക്കുന്നു." സ്വാമിനാഥൻ തന്റെ ആവശ്യം ഉന്നയിച്ചു.

"ഞാൻ ഇതൊന്ന് പരിശോധിക്കട്ടെ. അതിനു ശേഷം

💬 Comments

View all comments