0%

Chapter Title : ഡിറ്റക്ടീവ് അരുൺ 7 [Yaser]

Author : Kambikathakal Read All Parts 516

അയാൾക്ക് സംശയം തോന്നിയാലോ എന്നൊരു പേടി നമുക്ക് അവരെ അറിയില്ലെങ്കിലും അവർക്ക് നമ്മളെ അറിയാമല്ലോ."

"എങ്കിൽ നന്ദേട്ടൻ ഒരു കാര്യം ചെയ്യൂ. ചേട്ടന്റെ കയ്യിലുള്ള മൈക്രോ വോയിസ് റെക്കോർഡർ എങ്ങനെയെങ്കിലും അയാൾ ഇരിക്കുന്ന മേശക്കരികിൽ വെക്കാൻ പറ്റുമോ എന്ന് നോക്കൂ. എങ്കിൽ മാത്രമേ അയാൾ കാത്തിരിക്കുന്ന അയാളും അയാളും തമ്മിൽ ഉള്ള സംഭാഷണം നമുക്ക് മനസ്സിലാക്കാൻ സാധിക്കൂ."

"ശരി അരുൺ അതിനുവേണ്ടി എനിക്ക് എന്താ ചെയ്യാൻ പറ്റുക എന്ന് നോക്കട്ടെ." ശേഷം അരുണിനെ മറുപടിക്ക് കാത്തു നിൽക്കാതെ നന്ദൻ മേനോൻ ആ കോൾ ഡിസ്കണക്റ്റ് ചെയ്തു.

അതിനുശേഷം നന്ദൻ മേനോൻ കുറച്ചു സമയം ആ പരിസരം നിരീക്ഷിച്ചു. അപ്പോഴാണ് ഒരു സപ്ലയർ ടോയ്‌ലറ്റിന് സമീപത്തേക്ക് പോകുന്നത് അയാൾ കണ്ടത്. നന്ദൻ സമയം പാഴാക്കാതെ അയാൾക്കു പിന്നാലെ വച്ചുപിടിച്ചു.

സപ്ലയർ ടോയ്‌ലറ്റുകളിൽ ഒന്ന് പുറത്തുനിന്ന് കൂട്ടുന്നതാണ് നന്ദൻ മേനോൻ ചെന്നപ്പോൾ കണ്ട കാഴ്ച. നന്ദൻ വേഗം അയാൾക്ക് അരികിലേക്ക് നടന്നടുത്തു. എന്നിട്ട് ചോദിച്ചു. "എന്താ ചേട്ടാ പ്രശ്നം. എന്തിനാ ഈ ടോയ്‌ലറ്റ് പുറത്ത് ലോക്ക് ചെയ്യുന്നത്."

"ഇതിന്റെ എക്സോസ് ഫാൻ കേട് ആണെന്നും അകം മുഴുവൻ ഭയങ്കര മണം ആണെന്നും ഒരു കസ്റ്റമർ പരാതി പറഞ്ഞു. അതുകൊണ്ടാണ് സാർ താൽക്കാലികമായി ഇത് പൂട്ടി ഇടുന്നത്. സാറിന് വേണമെങ്കിൽ അപ്പുറത്തെ ടോയ്ലറ്റ് ഉപയോഗിക്കാം."

"വേണ്ട. ഞാൻ വന്നത് ടോയ്‌ലറ്റിൽ പോകാൻ അല്ല. അയാം ശിവഹരൻ ഐപിഎസ് ഒരു കേസിനെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഞാൻ ഈ ഹോട്ടലിൽ എത്തിയിരിക്കുന്നത്. എനിക്ക് നിങ്ങളുടെ ഒരു സഹായം അത്യാവശ്യമായി വന്നിരിക്കുകയാണ്." നന്ദൻ മേനോൻ പോക്കറ്റിൽ

💬 Comments

View all comments