0%

Chapter Title : ഡിറ്റക്ടീവ് അരുൺ 7 [Yaser]

Author : Kambikathakal Read All Parts 517

സാധാരണ സൂക്ഷിക്കാനുള്ള ഒരു ഐഡി കാർഡ് എടുത്തു സപ്ലയർക്ക് നേരെ നീട്ടി കൊണ്ടാണ് അത് പറഞ്ഞത്.

"സോറി സർ. എനിക്ക് താങ്കളെ സഹായിക്കാൻ കഴിയില്ല ഞാൻ മാനേജരെ കൂട്ടിക്കൊണ്ടു വരാം അദ്ദേഹത്തിന് മാത്രമേ താങ്കളെ സഹായിക്കാൻ കഴിയൂ." സപ്ലയർ നിസ്സഹായാവസ്ഥയോടെ പറഞ്ഞു.

"ഓക്കെ നിങ്ങൾ എത്രയും പെട്ടെന്ന് മാനേജറെയും കൂട്ടി ഒന്ന് ഇവിടെ വരൂ. കൂടുതൽ ആളുകളെ ഈ വിവരങ്ങൾ അറിയിക്കാൻ നിർവാഹമില്ല." നന്ദൻ മേനോൻ ശബ്ദം താഴ്ത്തി അയാളോട് പറഞ്ഞു.

"ഓക്കേ സർ ഞാനിപ്പോൾ വരാം." നന്ദൻ മേനോൻ മറുപടി നൽകിയ ശേഷം അയാൾ മാനേജറുടെ അടുത്തേക്ക് നടന്നു.

അയാൾ പോയതിനു ശേഷം ഉള്ള അഞ്ചോളം മിനിറ്റുകൾ മേനോന് വിരസ പൂർണമായിരുന്നു. സപ്ലയറും മാനേജറും മടങ്ങിവരുന്നത് കണ്ടപ്പോഴാണ് നന്ദൻ മേനോന് ഉത്സാഹം ആയത്.

"ഐ ആം ശിവഹരൻ ഐപിഎസ്." മാനേജർക്ക് ഷേക്ക് ഹാൻഡ് നൽകിക്കൊണ്ട് നന്ദൻ മേനോൻ തന്നെ അയാൾക്ക് പരിചയപ്പെടുത്തി.

"എന്ത് സഹായമാണ് സർ ഞങ്ങൾ നിങ്ങൾക്ക് ചെയ്തു തരേണ്ടത്." മുഖവുര കൂടാതെ മാനേജർ വന്ന കാര്യത്തിലേക്ക് കടന്നു. അയാളുടെ മുഖത്ത് ചെറിയൊരു ഭയം തിങ്ങി നിന്നിരുന്നു.

മാനേജറുടെ മുഖത്ത് നിറഞ്ഞു നിന്ന ഭയം ആസ്വദിച്ചുകൊണ്ട് നന്ദൻ മേനോൻ രണ്ട് നിമിഷം നിന്നു അതിനുശേഷം ചിരിച്ചുകൊണ്ട് പറഞ്ഞു. "പേടിക്കേണ്ട കാര്യമൊന്നുമില്ല. ഇപ്പോൾ ഈ ഹോട്ടലിൽ ഉള്ള ഒരാൾ ഇന്ത്യൻസ് തിരയുന്ന ഒരു കുറ്റവാളിയാണോ എന്ന് സംശയിക്കുന്നു. അയാളെ നിരീക്ഷിക്കുന്നതിനായി എനിക്ക് ഈ സപ്ലയറുടെ യൂണിഫോം ആവശ്യമുണ്ട്." നന്ദൻ മേനോൻ നിസ്സാരമായി തന്റെ ആവശ്യം മാനേജർക്ക് മുന്നിൽ അവതരിപ്പിച്ചു.

"സർ. താങ്കളുടെ ഭാഗത്ത് നിന്ന് ഹോട്ടലിന്റെ

💬 Comments

View all comments