0%

Chapter Title : ഡിറ്റക്ടീവ് അരുൺ 7 [Yaser]

Author : Kambikathakal Read All Parts 523

അയാൾ ഭഗീരഥനോടൊപ്പം പുറത്തേക്ക് നടന്നു. അയാളെ കാറിൽ കയറ്റി യാത്രയാക്കിയ ശേഷം രാകേഷ് മറ്റൊരു കാറിന്റെ മറവിലേക്ക് പതുങ്ങി. അയാൾ നന്ദൻ മേനോൻ പോവാനായി കാത്തിരിക്കുകയായിരുന്നു.

കുറച്ച് സമയം കഴിഞ്ഞപ്പോൾ നന്ദൻ മേനോൻ മറ്റൊരു ഡ്രസ് ധരിച്ച് ഇറങ്ങിപ്പോകുന്നത് രാകേഷിന്റെ ശ്രദ്ധയിൽ പെട്ടു. നന്ദൻ അയാളുടെ വണ്ടിയിൽ കയറിപ്പോകുന്നത് വരെ അയാൾ കാത്തിരുന്നു.

നന്ദൻ മടങ്ങിയ ശേഷം രാകേഷ് വീണ്ടും ഹോട്ടലിലേക്ക് തന്നെ കയറി. നേരെ മാനേജറുടെ അടുത്തേക്കാണവൻ ചെന്നത്.

"സത്യം പറയെടോ സപ്ലയറുടെ വേഷത്തിൽ ഞങ്ങൾക്ക് ഭക്ഷണം എത്തിച്ചതന്ന് ഇപ്പോൾ പുറത്തേക്കിറങ്ങ പോയതാരാണ്." മാനേജറുടെ കോളറിനു കുത്തി പ്പിടിച്ചു കൊണ്ട് രാകേഷ് അട്ടഹസിച്ചു.

"അത് ഇവിടുത്തെ സപ്ലയർ തന്നെയാണ് സാർ." നന്ദൻ മേനോന്റെ ഉപദേശം ഓർത്ത് കൊണ്ട് ഭയത്തോടെ മാനേജർ പറഞ്ഞു. പേടി കൊണ്ട് അയാൾ വിയർത്തൊഴുകാൻ തുടങ്ങിയിരുന്നു.

"എങ്കിൽ അയാളുടെ അഡ്രസും ഫോൺ നമ്പറും എടുക്ക്. ഇല്ലെങ്കിൽ ഇത് വെച്ച് നിന്റെ ജാതകം ഞാൻ മാറ്റി കുറിക്കും." പോക്കറ്റിൽ നിന്നെടുത്ത റിവോൾവർ അയാളുടെ വയറിലേക്കമർത്തിക്കൊണ്ട് രാകേഷ് പറഞ്ഞു.

"അയ്യോ... സാറേ... അയാളിവിടുത്തെ സപ്ലയറൊന്നുമല്ല അയാളുടെ പേര് ശിവഹരൻ എന്നാണ് പറഞ്ഞത്. അയാളൊരു ഐ പി എസ് കാരനാണെന്ന് പറഞ്ഞപ്പോൾ ഞങ്ങളയാളെ അനുസരിക്കാൻ നിർബന്ധിതരായതാണ് സാറേ..." മാനേജർ വാവിട്ട് നിലവിളിച്ചു കൊണ്ട് പറഞ്ഞു.

"എന്നാലിതങ്ങ് നേരത്തെ പറഞ്ഞിരുന്നേൽ എനിക്കിത്രേം റിസ്ക് എടുക്കേണ്ട കാര്യമുണ്ടോ.?" അയാൾ റിവോൾവർ പോക്കറ്റിലിട്ട ശേഷം കൈ വീശി മാനേജറുടെ മുഖത്തടിച്ചു കൊണ്ട് ചോദിച്ചു.

ചുറ്റും ആളുകൾ കുടുന്നത് കണ്ട രാകേഷ് അവിടെ നിന്നും വേഗം പുറത്തിറങ്ങി. ഒരു കോണിൽ നിർത്തിയിട്ടിരുന്ന തന്റെ

💬 Comments

View all comments