0%

Chapter Title : ഡിറ്റക്ടീവ് അരുൺ 7 [Yaser]

Author : Kambikathakal Read All Parts 522

ഭഗീരഥൻ മറുപടി നൽകി.

അത് കേട്ടതോടെ നന്ദൻ മേനോൻ അവിടെ നിന്ന് തിരിഞ്ഞ് അടുത്ത ആളുടെ അടുത്ത് ഓർഡർ എടുക്കാൻ പോയി.

ആ സമയമത്രയും രാകേഷ് ആലോചനയിലായിരുന്നു. ആ സപ്ലയറെ താൻ എവിടെയാണ് കണ്ടതെന്നതിനെ കുറിച്ചായിരുന്നു അയാൾ ആലോചിച്ചത്. പെട്ടന്ന് തന്നെ അയാൾക്ക് ആളെ ഓർമ്മ വന്നു.

"ഭഗീരഥേട്ടാ ഇയാളെ മുമ്പ് എവിടെയാണ് കണ്ടതെന്ന് എനിക്കോർമ്മ വന്നു. ഇയാളെ നിങ്ങളുടെ പങ്കാളിയുടെ മകന്റെ കൂടെയാണ് ഞാനിതിന് മുമ്പ് കണ്ടത്."

"ആരുടെ... വിശ്വനാഥന്റെ മോന്റെ കൂടെയോ.?" ഒരു ഞെട്ടലോടെയായിരുന്നു ഭഗീരഥന്റെ ചോദ്യം. അയാളുടെ പുരികം ചോദ്യ ഭാവത്തിൽ മുകളിലേക്കുയർന്നിരുന്നു.

"അതേ. ഇയാളിങ്ങനെ വേഷം മാറി നടക്കുന്നത് കൊണ്ടാണ് പെട്ടന്നെനിക്കാളെ മനസ്സിലാക്കാൻ കഴിയാതിരുന്നത്." പല്ലുകൾ ഞെരിച്ചു കൊണ്ട് രാകേഷ് മറുപടി നൽകി.

"അത് ശരി. അപ്പോഴിനി വിശ്വനാഥന്റെ മോന് ഭിഷണി കത്തിന്റെ ആവശ്യമില്ല. അവൻ കളിക്കുന്നത് ആരോടാണെന്ന് അവന് ശരിക്കറിയില്ല. അവനൊരു അടി അനിവാര്യമായിരിക്കുന്നു. അത് നിങ്ങൾ കൊടുക്കുന്നോ അതോ ഞാൻ കൊടുക്കണോ.?" ചോദ്യഭാവത്തിൽ പുരികങ്ങൾ മുകളിലേക്കുയർത്തിക്കൊണ്ട് ഭഗീരഥൻ രാകേഷിനെ നോക്കി.

"ഞങ്ങൾ കൊടുത്തോളാം."

"വൈകിക്കുന്നത് അപകടമാണ്."

"ഇല്ല ഏറിയാൽ നാളെ പുലർച്ചക്ക് മുമ്പ്."

"എങ്കിൽ അതിനു ശേഷം നമുക്ക് നാളെ ഇതേ സ്ഥലത്ത് ഇതേ സമയം കാണാം." ഇതിനിടെ ഓർഡർ ചെയ്ത് വരുത്തിയ ഫലൂദയും ബർഗ്ഗറും കഴിച്ചു കഴിഞ്ഞ ഭഗീരഥൻ കസാരയിൽ നിന്നെഴുന്നേറ്റ് കൊണ്ട് പറഞ്ഞു.

"ശരി ബോസ്. " രാകേഷും അയാൾക്കൊപ്പം എഴുന്നേറ്റ് വാഷ് റൂമിലേക്ക് നടന്നു. കൈകൾ വൃത്തിയാക്കിയ ശേഷം അവർ ടേബിളിനടുത്തെത്തിയപ്പോൾ അവിടെ ഒരു ബുക്കിൽ ബില്ലുമുണ്ടായിരുന്നു. രാകേഷ് അതെടുത്ത് ബിൽ കൗണ്ടറിൽ അടച്ചു.

💬 Comments

View all comments