0%

Chapter Title : ഡിറ്റക്ടീവ് അരുൺ 7 [Yaser]

Author : Kambikathakal Read All Parts 521

ഭഗീരഥേട്ടന് അങ്ങനെ തോന്നിയോ.?"

"ഇല്ല. മറ്റു ചില പ്രധാന കാര്യങ്ങൾ നിങ്ങളെ അറിയിക്കാനാണ് ഞാനിപ്പോൾ വന്നത്. ഇന്നേക്ക് അഞ്ചാം നാൾ, അതായത് പന്ത്രണ്ടാം തീയതി ഭായി കൊച്ചിയിൽ വരുന്നുണ്ട്. അന്നത്തേക്ക് അവളെ ഒന്ന് ഒരുക്കി നിർത്തിയേക്ക്. ഭായിക്ക് ഒരു പൂതി തോന്നിയതുകൊണ്ടാണ് അവൾ ഇന്നും ജീവിച്ചിരിക്കുന്നത് അല്ലെങ്കിൽ എന്നേ അവളെ കയറ്റി വിട്ടേനെ."

"അതിനെന്താ അവളെ വേണമെങ്കിൽ ഇന്ന് തന്നെ എത്തിയതേയുള്ളൂ. അതിന് വലിയ ബുദ്ധിമുട്ടൊന്നുമില്ല."

"ഈ പോലീസിന്റേയും അന്വേഷണത്തിന്റേയും കണ്ണുവെട്ടിച്ച് ഈ നഗരത്തിൽ തന്നെ എങ്ങനെ നിങ്ങൾക്ക് അവളെ ഒളിപ്പിച്ചുവയ്ക്കാൻ കഴിയുന്നു എന്നോർത്ത് എനിക്ക് അത്ഭുതം തോന്നുന്നു. വലിയ റിസ്ക് ആണ് നിങ്ങൾ ഏറ്റെടുത്തിരിക്കുന്നത്."

"അറിയാം ഭഗീരഥേട്ടാ. പക്ഷേ ഇപ്പോൾ ഞങ്ങൾക്ക് പണത്തിന് അത്യാവശ്യമുണ്ട്. നിങ്ങൾ എത്രയും പെട്ടെന്ന് ഭായിയുമായുള്ള മീറ്റിംഗ് അറേഞ്ച് ചെയ്യൂ. കൂടുതൽ കാര്യങ്ങൾ നമുക്ക് അവിടെ വച്ച് ഡിസ്കസ് ചെയ്യാം."

"പന്ത്രണ്ടാം തീയതി ഭായി വരുന്നുണ്ട്. എല്ലാ ചോദ്യങ്ങൾക്കും നമുക്ക് അന്ന് തന്നെ ഉത്തരം കാണാം." എന്തോ ആലോചിച്ച് ഉറപ്പിച്ച പോലെ ഭഗീരഥൻ പറഞ്ഞു.

"ഉം... നമ്മുടെ സപ്ലയർ വരുന്നുണ്ട്. " നന്ദൻ മേനോൻ ഒരു ട്രേയിൽ അവർ ആവശ്യപ്പെട്ട വിഭവങ്ങളുമായി അവിടേക്ക് വരുന്നത് കണ്ട രാകേഷ് ഭഗീരഥനോടായി പറഞ്ഞു.

രാകേഷ് മുഖമുയർത്തി നന്ദൻ മേനോനെ തന്നെ നോക്കി ആ മുഖം ഓർത്തെടുക്കാൻ ഒരു ശ്രമം നടത്തി. എവിടെയോ കണ്ടെന്ന തോന്നലല്ലാതെ അത് എവിടെയാണെന്ന് പോലും അയാൾക്ക് ഓർമ്മ വന്നില്ല.

നന്ദൻ മേനോൻ തന്റെ കയ്യിലെ ട്രേയിലുള്ള വിഭവങ്ങൾ അവരിരുവർക്കും മുന്നിലായി നിരത്തിയശേഷം ചോദിച്ചു. "ഇനി എന്തെങ്കിലും വേണോ സർ."

"വേണ്ട."

💬 Comments

View all comments