Chapter Title : ഡിറ്റക്ടീവ് അരുൺ 7 [Yaser]
അരികിലെത്തി. അയാൾ അത് വേഗം തന്നെ കൈക്കലാക്കി. വിവരങ്ങൾ മാനേജറെ ധരിപ്പിച്ച ശേഷം അയാൾ തന്റെ ഡ്രസ്സ് ധരിച്ച് അവിടെ നിന്നും മടങ്ങി. എത്രയും പെട്ടെന്ന് വോയിസ് റെക്കോർഡറിൽ ഉള്ള വിവരങ്ങൾ കേൾക്കണം എന്ന ചിന്തയായിരുന്നു അതിന് അയാളെ പ്രേരിപ്പിച്ചത്.
ഏതാണ്ട് ഏഴ് മണിയോടെ നന്ദൻ മേനോൻ തന്റെ മുറിയിലെത്തി. വോയ്സ് റെക്കോർഡർ തന്റെ ലാപ്ടോപുമായി കണക്ട് ചെയ്തശേഷം അതിലെ ഫയൽ കമ്പ്യൂട്ടറിലേക്ക് കോപ്പി ചെയ്തു. ശേഷം അത് mp3 ലേക്ക് കൺവേർട്ട് ചെയ്തു കേൾക്കാൻ തീരുമാനമെടുത്തു.
മറീന ഹോട്ടൽ. വൈകുന്നേരം
രാകേഷിന്റെ അരികിലേക്ക് ആണ് ഭഗീരഥൻ വന്നത്. അയാൾ രാകേഷിനു എതിരെയുള്ള കസേരയിലിരുന്നു.
"ഞാൻ നിങ്ങളെ കാത്തിരിക്കുകയായിരുന്നു." രാകേഷ് കസേരയിൽ നിന്ന് എഴുന്നേറ്റു കൊണ്ട് ഭഗീരഥനോട് പറഞ്ഞു.
"അങ്ങനെ പെട്ടെന്ന് വരാൻ പറ്റിയില്ല ചില പ്രത്യേക കാരണങ്ങളാൽ കുറച്ചു വൈകി." കുറുകിയ സ്വരത്തോടെ ഭഗീരഥൻ മറുപടി നൽകി.
സപ്ലയർ വരുന്നുണ്ട്. ഒന്ന് മുരടനക്കി കൊണ്ട് പതിഞ്ഞസ്വരത്തിൽ രാകേഷ് പറഞ്ഞു. തങ്ങളുടെ അടുത്തേക്ക് നടന്നടുക്കുന്ന നന്ദൻ മേനോനെ നോക്കിയാണ് അയാൾ അത് പറഞ്ഞത്. അതോടെ ഇരുവരും നിശബ്ദരായി.
"എന്താണ് സർ വേണ്ടത്." നന്ദൻ മേനോൻ വിനയാന്വിതനായി ചോദിച്ചു.
"രണ്ട് ചിക്കൻ ബർഗർ രണ്ട് ഫലൂദയും." ഭഗീരഥൻ കുറച്ചൊന്ന് ആലോചിച്ചശേഷം മറുപടി നൽകി. അപ്പോഴാണ് രാകേഷ് സപ്ലയറുടെ മുഖത്തേക്ക് നോക്കിയത്. അവന് ആ മുഖം നല്ല പരിചയം തോന്നി. ഓർഡർ എടുത്തശേഷം നന്ദൻ മേനോൻ അവർക്കരികിൽ നിന്നും മടങ്ങി. സപ്ലൈ അൽപമകലെ എത്തിയതിനുശേഷമാണ് രാകേഷ് പിന്നെ സംസാരിച്ചത്.
"ഇപ്പോൾ വന്ന ആളെ കണ്ടിട്ട് എനിക്ക് നല്ല പരിചയം തോന്നുന്നു.
💬 Comments
View all comments