Chapter Title : ഡിറ്റക്ടീവ് അരുൺ 7 [Yaser]
നിമിഷം അവന് ചെറിയൊരു ഭയം തോന്നി. പക്ഷേ ഇത് തന്റെ ആവശ്യമാണെന്ന ചിന്ത അവന്റെ മനസ്സിൽ എത്തിയതോടെ ആ ഭയം അവനെ വിട്ടകന്നു. അവന്റെ ചുവടുകൾ യാന്ത്രികമായി സിറ്റൗട്ടിന്റെ സ്റ്റപ്പുകളെ സമീപിച്ചു.
"നിങ്ങളാരാ, എവിടുന്നാ, എനിക്ക് നിങ്ങളെ മനസ്സിലായില്ല കേട്ടോ, അതുകൊണ്ടാ." ക്ഷമാപണത്തോടെ ഒപ്പമുള്ള ശേഖരൻ ചോദ്യശരങ്ങൾ അരുണിനു നേർക്ക് മുഴങ്ങി.
"അതൊക്കെ പറയാം അങ്കിളേ.. ഞാൻ അകത്തേക്ക് കയറിക്കോട്ടെ." അരുൺ ചെരിപ്പുകൾ അഴിച്ചു വെച്ച ശേഷം ചെറു പുഞ്ചിരിയോടെ ചോദിച്ചു. തന്റെ തന്റെ ഹൃദയമിടിപ്പിന്റെ താളം വർദ്ധിച്ചത് അരുണിന് തന്നെ മനസ്സിലാക്കുന്നുണ്ടായിരുന്നു.
"ഓ... അതിനെന്താ മോനെ. കയറി ഇരിക്ക്. അയാൾ വിടർന്ന ചിരിയോടെ അരുണിനെ സിറ്റൗട്ടിലേക്ക് ക്ഷണിച്ചു. "ശാരദേ രണ്ട് ഗ്ലാസ് ചായ എടുക്ക്." അയാൾ അകത്തേക്ക് നോക്കി ഭാര്യയോടായി വിളിച്ചു പറഞ്ഞു.
അരുൺ സിറ്റൗട്ടിലേക്ക് കയറി അവിടെയുണ്ടായിരുന്ന കസേരകളിലൊന്നിൽ ഇരുന്നു. അവൻ ശേഖരത്തിലെ മുഖത്തേക്ക് നോക്കിയപ്പോൾ അയാൾ തന്നെത്തന്നെ നോക്കി നിൽക്കുന്നതാണ് അവൻ കണ്ടത്. താനാരാണെന്ന് അറിയാനുള്ള ആകാംക്ഷ അവൻ അയാളുടെ മുഖത്തു നിന്നും വായിച്ചെടുത്തു.
"അങ്കിൾ എന്റെ പേര് അരുൺ. ഞാൻ ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് ആണ്. കാണാതായ രശ്മി ചന്ദ്രന്റെ തിരോധാനം അന്വേഷിക്കുന്നത് ഞാനാണ്." അരുൺ തന്നെ ശേഖരണം മനസ്സിലാക്കാൻ വേണ്ടി രശ്മിയുടെ തിരോധാന കേസ് കൂടി എടുത്തു പറഞ്ഞ് പരിചയപ്പെടുത്തി.
"ഓ... രശ്മിയെ കുറിച്ച് അറിയാൻ ചന്ദ്രികയോട് തിരക്കാൻ വന്നതായിരിക്കും അല്ലേ." അരുൺ പരിചയപ്പെടുത്തിയതിൽ നിന്ന് അരുണിന്റ ലക്ഷ്യം അതാവുമെന്ന് ഊഹിച്ചു കൊണ്ട് ആശ്വാസത്തോടെ ശേഖരൻ അരുണിനോട് ചോദിച്ചു.
"അല്ല അങ്കിളേ, രശ്മിയുടെ കേസന്വേഷണത്തിന്റെ ഇടയിലാണ് അങ്കിളിന്റെ മകൾ ചന്ദ്രികയുടെ
💬 Comments
View all comments