0%

Chapter Title : ഡിറ്റക്ടീവ് അരുൺ 7 [Yaser]

Author : Kambikathakal Read All Parts 508

ഫോട്ടോ ഞാൻ കണ്ടത്. അപ്പോൾ മുതൽ എനിക്ക് അങ്കിളിന്റെ മോളെ കെട്ടിയാൽ കൊള്ളാം എന്നൊരു തോന്നൽ. അതിന്റെ അടിസ്ഥാനത്തിൽ ഒരു കല്യാണ ആലോചനയുമായാണ് ഞാനത്തിയത്." ചെറിയൊരു ഭയത്തോടെയാണ് അരുണത് പറഞ്ഞ് അവസാനിപ്പിച്ചത്.

"അതിന് എന്റെ മകളിത് വരെ കല്യാണത്തിന് സമ്മതിച്ചിട്ടില്ല. അത് കൊണ്ട് തന്നെ എന്റെ മകളുടെ വിവാഹം ഞങ്ങളിപ്പോൾ നോക്കുന്നുമില്ല." അൽപം ഗൗരവത്തിൽ തന്നെയായിരുന്നു ശേഖരന്റെ മറുപടി.

"സോറി അങ്കിൾ ആരും പറഞ്ഞിട്ടല്ല ഞാൻ വന്നത്. സ്വന്തം ഇഷ്ടപ്രകാരം വന്നതാണ്. അവളുടെ ഫോട്ടോ കണ്ടപ്പോൾ മുതൽ അവളെന്റേേേതാവണമെന്ന ഒരാഗ്രഹം. അതാണ് ഇന്നെന്നെ ഇവിടെ എത്തിച്ചത്. ചന്ദ്രികക്ക് പോലും ഞാനിവിടെ വരുമെന്ന കാര്യം അറിവുണ്ടാവില്ല." അരുൺ താൻ വരാനുള്ള സാഹചര്യം ശേഖരനോട് വിശദീകരിച്ചു.

"തൽക്കാലം മോൻ ചെല്ല്. ഞാനിപ്പോ എന്റെ മോൾക്ക് കല്യാണം ഒന്നും നോക്കുന്നില്ല. നോക്കുമ്പോൾ അറിയിക്കാം." പുച്ഛത്തോടെ ആയിരുന്നു ശേഖരന്റെ മറുപടി.

"പ്രണയിച്ചു നടക്കാനും വലിയ ആഗ്രഹമില്ല അങ്കിളേ. അതുകൊണ്ടാണ് ഞാൻ നേരിട്ട് വന്നത്. അങ്കിളിന് താൽപര്യമില്ലെങ്കിൽ ഈ ആലോചനയുമായി മുന്നോട്ടു പോകാൻ എനിക്ക് താൽപര്യം ഇല്ല. സമയവുമില്ല." അരുൺ പോകാൻ എഴുന്നേറ്റു കൊണ്ട് പറഞ്ഞു. അവൻ സ്റ്റെപ്പിനു നേർക്ക് നടന്നു. അവന്റെ മനസ്സിനെ നിരാശ വല്ലാതെ കാർന്നു തിന്നുന്നുണ്ടായിരുന്നു.

"എടോ പോകാൻ വരട്ടെ. താൻ എന്തായാലും ഇവിടെ വരെ വന്നതല്ലേ. ഞാൻ മോളോട് ഒന്ന് സംസാരിച്ചിട്ട് വരാം." വീണ്ടുവിചാരം ഉണ്ടായതുപോലെ ശേഖരൻ അരുണിനോട് പറഞ്ഞു.

അരുൺ ഒരു ദീർഘനിശ്വാസം വിട്ടുകൊണ്ട് വീണ്ടും സിറ്റൗട്ടിലെ സ്റ്റെപ്പുകൾ കയറി. ശേഖരൻ അകത്തേക്ക് കയറുന്നത് നോക്കിക്കൊണ്ട് അരുൺ കസേരയിലേക്ക് ഇരുന്നു.

ശേഖരൻ സിറ്റൗട്ടിൽ നിന്നും തിരിഞ്ഞ് അകത്തേക്ക്

💬 Comments

View all comments